അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഭക്ഷ്യ ധാന്യ ഉൽപാദനത്തിൽ വർധന

ന്യൂഡൽഹി: മികച്ച മഴ മൂലം ഇന്ത്യയുടെ ഖാരിഫ് ഭക്ഷ്യധാന്യ ഉല്‍പാദനം റെക്കോര്‍ഡിൽ. 173.33 ദശലക്ഷം ടണ്ണായാണ് ഉൽപ്പാദനം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ 169.4 ദശലക്ഷം ടണ്ണില്‍ നേക്കാള്‍ 3.87 ദശലക്ഷം ടണ്‍ കൂടുതലാണ് ഇത്തവണ ഉൽപാദനം.പ്രധാനമായും അരിയുടെയും ചോളത്തിൻ്റെയും ഉല്‍പാദനത്തിലാണ് വര്‍ധനവ്.

ചില പ്രദേശങ്ങളില്‍ അമിതമായ മഴ വിളകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയെങ്കിലും, മിക്ക പ്രദേശങ്ങളിലും ശക്തമായ മണ്‍സൂണ്‍ മൊത്തത്തിലുള്ള വളര്‍ച്ചയെ സഹായിച്ചുവെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കേന്ദ്രത്തിൻ്റെ കണക്കുകള്‍ പ്രകാരം 2025-26 ലെ ഖാരിഫ് അരി ഉല്‍പാദനം 124.504 ദശലക്ഷം ടണ്ണാണ്.

ചോളം ഉല്‍പാദനം 28.303 ദശലക്ഷം ടണ്ണുമാണ്. അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴ പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉൽപാദനത്തെ ബാധിച്ചു.

ഒക്ടോബറില്‍ ഉണ്ടായ മോന്‍താ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പരുത്തി വിളകളെ ബാധിച്ചിരുന്നു.

X
Top