പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ബാങ്ക് വായ്പയിലും നിക്ഷേപത്തിലും വര്‍ധന

മുംബൈ: ഈ വര്‍ഷം ജുലൈ മാസം 1 മുതല്‍ 14 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20.2 ശതമാനം ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് ജുലൈ 28ന് പുറത്തുവിട്ട കണക്ക്പ്രകാരമാണിത്.

ജുലൈ 14 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഔട്ട്‌സ്റ്റാന്‍ഡിംഗ് ലോണ്‍ 3.73 ലക്ഷം കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 147.64 ലക്ഷം കോടി രൂപയായി.

ഭക്ഷ്യേതര വായ്പ 3.76 ലക്ഷം കോടി രൂപ ഉയര്‍ന്ന് 147.40 ലക്ഷം കോടി രൂപയായപ്പോള്‍ ഭക്ഷ്യ വായ്പ 36.03 കോടി രൂപ കുറഞ്ഞ് 243.04 കോടി രൂപയായി.

ജൂലൈ 14 വരെയുള്ള രണ്ടാഴ്ചയ്ക്കിടെ ബാങ്ക് നിക്ഷേപം 1.25 ലക്ഷം കോടി രൂപ കുറഞ്ഞ് 190.30 ലക്ഷം കോടി രൂപയായി.

X
Top