ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആദായനികുതി റിട്ടേൺ: 100 കോടി വരുമാനക്കാരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി: ആദായനികുതി റിട്ടേണിൽ പ്രതിവർഷം 100 കോടി രൂപയിലേറെ വരുമാനം കാണിക്കുന്നവരുടെ എണ്ണത്തിൽ വർധന.

5 വർഷത്തിനിടയിൽ 4 മടങ്ങ് വർധനയാണുണ്ടായത്. 2021–22ൽ രാജ്യമാകെ 142 പേരാണുണ്ടായിരുന്നതെങ്കിൽ 2025–26 കണക്കെടുപ്പ് വർഷത്തിൽ ഇത് 576 പേരായി ഉയർന്നു. ലോക്സഭയിൽ ധനമന്ത്രാലയം വച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്.

100 കോടി രൂപയോ അതിനുമുകളിലോ വരുമാനമുള്ള വ്യക്തികളുടെ എണ്ണം 2022-23 കണക്കെടുപ്പ് വർഷത്തിൽ 301 ആയിരുന്നു. 2024-ൽ ഇത് 284 ആയി കുറഞ്ഞെങ്കിലും 2025ൽ 415 ആയി ഉയർന്നു.

X
Top