Alt Image
എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆ കാർഗോ നീക്കത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം ◆

മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ 57,951 പുതിയ കോടിപതികൾ

ന്യൂഡൽഹി: ഇന്ത്യയിലെ ധനികർ കൂടുതൽ ധനികരാകുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്തു പുതുതായി 57,951 കോടിപതികൾകൂടി സൃഷ്ടിക്കപ്പെട്ടു. നികുതിരേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.

കോവിഡ് മഹാമാരിയും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊന്നും ധനികരുടെ സാമ്പത്തിക അഭിവൃദ്ധിയെ ബാധിച്ചില്ല. 2019-20 സാമ്പത്തികവർഷത്തിൽ രാജ്യത്ത് 1,11,939 കോടിപതികളുണ്ടായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 1,69,890 ആയി വർധിച്ചു.

51 ശതമാനം വർധനയാണിതെന്ന്‌ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കണക്കുകൾ വ്യക്തമാക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോടിപതികളുടെ എണ്ണം 81,653 ആയി ഇടിഞ്ഞിരുന്നു.

കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗണാണ് ഇതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016-17 സാമ്പത്തിക വർഷത്തിൽ 68,263 പേർക്കാണ് ഇന്ത്യയിൽ നികുതി നൽകേണ്ട വരുമാനം ഒരുകോടിക്കുമേൽ ഉണ്ടായിരുന്നത്.

X
Top