
കൊച്ചി: ആമസോൺ പേയുടെ മുൻനിര “ഇംപോസിബിൾ ട്രാവൽ ഡീലുകൾ” ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. നവംബർ 18 മുതൽ ഡിസംബർ 9 വരെ നടക്കുന്ന ഡീലിൽ വിമാന ടിക്കറ്റുകൾക്ക് 20% വരെയും ഹോട്ടലുകൾക്ക് 60% വരെയും കിഴിവ് ലഭിക്കും. ന്യൂഡൽഹി – ലണ്ടൻ പോലുള്ള പ്രധാന റൂട്ടുകളിൽ 16,999 രൂപ, ചെന്നൈ – സിംഗപ്പൂർ 6,999, മുംബൈ – ദുബായ് 8,999 എന്നിങ്ങനെ പരിമിതകാല നിരക്കുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. തായ്‌ലൻഡിലേക്കുള്ള ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ6,599, ബാലിയിലേക്കുള്ള 10,999 എന്നിവയും ലഭ്യമാണ്. ആഭ്യന്തര നിരക്കുകൾ ഡൽഹിയിൽ 3,099, ഗോവയിൽ 2,999, ബെംഗളൂരുവിൽ 2,199 രൂപ എന്നിവയിൽ ആരംഭിക്കുന്നു.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് ഫ്ലൈറ്റ് ഡീലുകളിൽ 20% വരെ ലാഭവും 15% വരെ തൽക്ഷണ കിഴിവും 5% അധിക ക്യാഷ്ബാക്കും ലഭിക്കും.. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പ്രൈം അംഗങ്ങൾക്ക് ഹോട്ടൽ ബുക്കിംഗുകൾ 60% വരെ കിഴിവും 50% തൽക്ഷണ കിഴിവും 10% ക്യാഷ്ബാക്കും ലഭ്യവുമാണ്. “രാത്രി 8 മണിക്ക് ഫ്ലൈറ്റ് ഡീലുകൾ” വഴി, രാത്രി 8 മണി മുതൽ അർദ്ധരാത്രി വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിൽ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 8% ഫ്ലാറ്റ് കിഴിവ് ലഭിക്കും.
ആമസോൺ പേയുടെ യാത്രാ ബുക്കിംഗ് സേവനം 24×7 ഉപഭോക്തൃ പിന്തുണയോടെ സുഗമവും തടസ്സരഹിതവുമായ അനുഭവം പ്രദാനം ചെയ്യുന്നു. കുറഞ്ഞ റദ്ദാക്കൽ ഫീസ്, സൗജന്യമായി സീറ്റും ഭക്ഷണവും തിരഞ്ഞെടുക്കുവാനുള്ള ഓപ്‌ഷൻ , ബുക്ക് നൗ പേ ലെറ്റർ എന്നീ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഫ്ലെക്സിബിൾ ഓപ്ഷനുകളും തിരഞ്ഞെടുത്ത ബുക്കിംഗുകളിൽ ലഭിക്കും.






