വിമാന ഇന്ധനവിലയിൽ 5.46 ശതമാനം വർധന; ആകാശയാത്രയ്ക്ക് ചെലവ് കൂടുംനാളികേര ഉൽപന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം; കരുത്തായി യുഎഇയും ഒമാനും ഓസ്ട്രേലിയയുംചരിത്ര റെക്കോർഡ് ഭേദിച്ച് യുപിഐ ഇടപാടുകൾ; ഓഗസ്റ്റിൽ നടന്നത് 29.82 ലക്ഷം കോടിയുടെ ഇടപാടുകൾ, പ്രതിദിനം 79 കോടിയിലധികം പണമിടപാടുകൾനിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചു

വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നു

സൂറത്ത്: പ്രകൃതിദത്ത വജ്രത്തിന്റെ ഇറക്കുമതി രണ്ടു മാസത്തേക്ക് നിർത്തിവച്ച് രാജ്യത്തെ ജ്വല്ലറി, രത്ന വ്യവസായ മേഖല. മേഖലയിലെ എല്ലാ സംഘടനകളും ചേർന്നാണ് ഇറക്കുമതി നിർത്താനുള്ള തീരുമാനമെടുത്തത്.

ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെയാണ് ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ പോളിഷ്ഡ് അല്ലാത്ത വജ്രങ്ങളുടെ ഇറക്കുമതി നിർത്തുന്നത്. കഴിഞ്ഞ ജനുവരി–ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ വജ്രാഭരണ കയറ്റുമതിയിൽ 25% ഇടിവു നേരിട്ടിരുന്നു.

രാജ്യത്തെ വജ്രവ്യവസായത്തിന്റെ ചരിത്രത്തിൽ നാലാംതവണയാണ് ഇറക്കുമതി നിർത്തിവയ്ക്കുന്നത്.

1991 ൽ ഇറാഖ് യുദ്ധത്തിനുശേഷം, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, കോവിഡ് പ്രതിസന്ധിയെത്തുടർന്ന് എന്നീ സാഹചര്യങ്ങളിലായിരുന്നു ഇതിനു മുൻപ് ഇറക്കുമതി നിർത്തിയത്.

പുറത്തുനിന്നുള്ള പ്രകൃതിദത്ത വജ്രത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നത് ലാബ്ഗ്രോൺ ഡയമണ്ടിനു ഗുണകരമാകും. ലാബിൽ വികസിപ്പിക്കുന്ന വജ്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

X
Top