എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆ ജിഎസ്ടി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ◆ ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆

പണപ്പെരുപ്പത്തിനെതിരായ ആര്‍ബിഐ നടപടികളെ പ്രകീര്‍ത്തിച്ച് ഐഎംഎഫ്

ന്യൂഡല്‍ഹി: പണപ്പെരുപ്പം തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നടപടികള്‍ക്ക് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ പ്രശംസ. പണപ്പെരുപ്പത്തിനെതിരെ പോരാടാന്‍ ആര്‍ബിഐയ്ക്കായെന്ന്, 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി ചൂണ്ടിക്കാട്ടി, ഐഎംഎഫിന്റെ മോണിറ്ററി ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡിവിഷന്‍ ചീഫ് ഗാര്‍സിയ പാസ്‌ക്വല്‍ പറഞ്ഞു.

ഐഎംഎഫ് ഫിനാന്‍ഷ്യല്‍ കൗണ്‍സിലറും മോണിറ്ററി ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായ ടോബിയാസ് അഡ്രിയാന്‍ നിരീക്ഷിക്കുന്നത് പ്രകാരം വളര്‍ന്നുവരുന്ന വിപണികളെപ്പോലെ ഇന്ത്യയിലും പണനയം കര്‍ശനമായിട്ടുണ്ട്. ഭാവിയില്‍ അത് കൂടുതല്‍ കര്‍ശനമാകും.

എന്നാല്‍ സുസ്ഥിരതയുടെ കാര്യത്തിലുള്ള ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ ബാങ്കുകളേയും എന്‍ബിഎഫ്‌സികളേയും അലട്ടുന്നു. വിവേകപൂര്‍ണ്ണമായ അണ്ടര്‍ റൈറ്റിംഗ് മാനദണ്ഡങ്ങള്‍ വച്ചുപുലര്‍ത്തേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം വായ്പ റിക്കവറി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും അത് ഭാവിയില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

X
Top