എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

വ്യവസായിക വളര്‍ച്ച ജനുവരിയില്‍ 5.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) പ്രകാരമുള്ള ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച ജനുവരിയില്‍ 5.2 ശതമാനമായി ഉയര്‍ന്നു.സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം മാര്‍ച്ച് 10 ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ 4.7 ശതമാനമായി കുറഞ്ഞശേഷമുള്ള വീണ്ടെടുപ്പാണ് ഇത്.

അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസങ്ങളില്‍ വ്യാവസായിക വളര്‍ച്ച മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കുറഞ്ഞു. 2021-22 ല്‍ ഈ കാലയളവില്‍ 13.7 ശതമാനമുണ്ടായിരുന്ന വളര്‍ച്ച 2022-23 ല്‍ 5.4 ശതമാനമായി ചുരുങ്ങുകയായിരുന്നു. 5.2 ശതമാനത്തില്‍ ജനുവരിയിലെ വളര്‍ച്ച പ്രതീക്ഷിച്ചതാണ്.

രാജ്യത്തെ എട്ട് പ്രധാന മേഖലകള്‍ ജനുവരിയില്‍ 7.8 ശതമാനം ഉയര്‍ന്നതായി ഫെബ്രുവരി 28 ന് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കിയിരുന്നു. മൊത്തം വ്യാവസായിക ഉത്പാദനത്തിന്റെ 40 ശതമാനം ഈ മേഖലകളില്‍ നിന്നാണ്.

ജനുവരിയില്‍ വൈദ്യുതി മേഖല 12.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഖനനം 8.8 ശതമാനവും ഉല്‍പ്പാദനം 3.7ശതമാനവും ഉയര്‍ന്നു. ഡിസംബറില്‍ ഇത് യഥാക്രമം 10.4 ശതമാനവും 8.8 ശതമാനവും 3.1 ശതമാനവുമായിരുന്നു.

ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗീകരണം അനുസരിച്ച്, ജനുവരി മാസത്തില്‍ സൂചികകള്‍ ‘പ്രൈമറി ഗുഡ്‌സ് 9.6 ശതമാനത്തില്‍ നിന്നും 11 ശതമാനമായും
ക്യാപിറ്റല്‍ ഗുഡസ് 7.8 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായും ഉയര്‍ന്നു. അടിസ്ഥാനസൗകര്യ ഉത്പാദനം 9.1 ശതമാനത്തില്‍ നിന്നും 8.1 ശതമാനമയും ഉപഭോക്തൃ നോണ്‍ ഡ്യൂറബിള്‍ ചരക്കുകള്‍ 7.6 ശതമാനത്തില്‍ നിന്നും 6.2 ശതമാനമായും കുറഞ്ഞു.

കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉത്പാദനത്തിന്റെ ചുരുങ്ങല്‍ ജനുവരിയിലും തുടര്‍ന്നിട്ടുണ്ട്. ഉത്പാദനം ജനുവരിയില്‍ 7.5 ശതമാനമായാണ് ചുരുങ്ങിയത്. 2022 ഡിസംബറില്‍ ഇത് 11 ശതമാനമായിരുന്നു.

ഇന്റര്‍മീഡിയറ്റ്‌റ് ഗുഡ്‌സ് ഉത്പാദനത്തില്‍ 0.1 ശതമാനത്തിന്റെ നേരിയ വര്‍ദ്ധനവ് പ്രകടമായി.

X
Top