സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

വസ്ത്ര- ലൈഫ്സ്റ്റൈൽ വ്യാപാര മേഖലയുടെ ദേശീയ വിപണി സാന്നിധ്യം ശക്തമാക്കാൻ ഐഎഫ്എഫ് ഫാഷൻ എക്സ്പോ

കൊച്ചി: കേരളത്തിലെ വസ്ത്ര–ലൈഫ്സ്റ്റൈൽ വ്യാപാര മേഖലയെ ദേശീയ വിപണിയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്ന ഇന്ത്യൻ ഫാഷൻ ഫെയർ (ഐഎഫ്എഫ്) എക്സ്പോയുടെ നാലാം പതിപ്പ് ഈ മാസം ആറാം തിയ്യതി മുതൽ എട്ട് വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ബി2ബി ഫാഷൻ വ്യാപാര പ്രദർശനങ്ങളിലൊന്നായ ഐഎഫ്എഫ് എക്സ്പോ, നിർമാതാക്കളെയും ഹോൾസെയിലർമാരെയും റീട്ടെയിലർമാരെയും ഒരേ വേദിയിൽ എത്തിക്കുന്ന വ്യവസായിക പ്ലാറ്റ്‌ഫോമാണ്. ആറാം തിയ്യതി രാവിലെ 10 മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. ഐഎഫ്എഫ് അവാർഡ് നൈറ്റ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയിൽ രാജ്യത്തെ പ്രമുഖ ലൈഫ്സ്റ്റൈൽ–ഫാഷൻ ബ്രാൻഡുകൾ, വസ്ത്ര വ്യാപാരികൾ, നിർമാതാക്കൾ, ഹോൾസെയിലർമാർ, റീട്ടെയിലർമാർ, ഡിസ്ട്രിബ്യൂട്ടർമാർ എന്നിവർ പങ്കെടുക്കും. കൊൽക്കത്ത, ജയ്പൂർ, സൂറത്ത്, മുംബൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന ഫാഷൻ–ടെക്സ്റ്റൈൽ ഹബ്ബുകളിൽ നിന്നുള്ള 200-ൽ അധികം ബ്രാൻഡുകളാണ് ഇത്തവണ എക്സ്പോയിൽ പങ്കെടുക്കുന്നതെന്ന് ഐഎഫ്എഫ് എക്സ്പോ ഡയറക്ടർ സമീർ മൂപ്പൻ അറിയിച്ചു. എഥ്നിക് വെയർ, വെസ്റ്റേൺ വെയർ, ബ്രൈഡൽ കളക്ഷനുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ആക്സസറികൾ, ഫുട്‌വെയർ, ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങിയ വിവിധ സെഗ്മെന്റുകളിലായിരിക്കും പ്രദർശനം. കേരളത്തിൽ ശക്തമായ റീട്ടെയിൽ നെറ്റ്‌വർക്ക് ഉള്ള വസ്ത്ര–ലൈഫ്സ്റ്റൈൽ മേഖലയെ ലക്ഷ്യമിട്ടുള്ള ഈ ബി2ബി എക്സ്പോയിൽ, ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ബയർമാരുടെ പങ്കാളിത്തം വർധിക്കുന്നതാണ് ശ്രദ്ധേയം.

സീസണൽ ബൾക്ക് ഓർഡറുകൾ, ഹോൾസെയിൽ കരാറുകൾ, ഡീലർഷിപ്പ്–ഫ്രാഞ്ചൈസി ചർച്ചകൾ എന്നിവയ്ക്കുള്ള വ്യാപാര ഇടപാടുകൾക്ക് എക്സ്പോ പ്രധാന വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ചയ്ക്കൊപ്പം ഓഫ്‌ലൈൻ റീട്ടെയിൽ മേഖലയിലും ഡിസൈൻ, ഗുണമേന്മ, വിതരണ ശൃംഖല എന്നിവയിൽ മാറ്റങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ, വിപണി പ്രവണതകൾ വിലയിരുത്തുന്നതിനും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമുള്ള പ്ലാറ്റ്‌ഫോമായി ഐഎഫ്എഫ് എക്സ്പോ മാറിയിട്ടുണ്ട്. പുതിയ കളക്ഷനുകൾ നേരിട്ട് ബയർമാരിലേക്ക് അവതരിപ്പിക്കാനും വിപണി പ്രതികരണം വിലയിരുത്താനും നിർമ്മാതാക്കൾക്ക് ഈ വേദി സഹായകരമാകും. ഫാഷൻ ഷോകൾ, ഐഎഫ്എഫ് അവാർഡ് നൈറ്റ്, സാംസ്കാരിക പരിപാടികൾ എന്നിവയും എക്സ്പോയോടനുബന്ധിച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ വസ്ത്ര–ലൈഫ്സ്റ്റൈൽ വ്യാപാര മേഖലയിലെ ബിസിനസ് നെറ്റ്‌വർക്കിംഗ് ശക്തിപ്പെടുത്തുന്നതിലും ദേശീയ ബ്രാൻഡുകളുമായുള്ള വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും ഈ പ്രദർശനം നിർണായക പങ്ക് വഹിക്കുമെന്നാണ് വ്യവസായ രംഗത്തിന്റെ വിലയിരുത്തൽ.

X
Top