നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇപാക്ക് ഡ്യൂറബിള്‍സിലെ ശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിച്ച് ഐസിഐസിഐ വെഞ്ച്വര്‍

മുംബൈ: ആഭ്യന്തര സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജരായ ഐസിഐസിഐ വെഞ്ച്വര്‍, ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിലെ ശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മ്മാതാക്കള്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്.

മാര്‍ച്ച് 24 നും ജൂലൈ 31 നും ഇടയില്‍ നടന്ന ഓപ്പണ്‍ മാര്‍ക്കറ്റ് ട്രേഡുകളിലൂടെ 3.79 ശതമാനം അഥവാ 36.38 ലക്ഷം ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഇത് ഏകദേശം 132 കോടി രൂപയുടേതാണ്. നടപ്പ് വര്‍ഷത്തില്‍ ഇപാക്ക് സ്റ്റോക്ക് 30 ശതമാനം ഇടിവ് നേരിട്ടുണ്ട്.

2024 നടന്ന ഐപിഒയില്‍ ഇപാക്ക് 640 കോടി രൂപയാണ് സമാഹരിച്ചത്. 400 കോടി രൂപയുടെ ഫ്രഷ് ഇഷ്യും 240 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്നതായിരുന്നു പ്രാരംഭ ഓഫറിംഗ്്.

എന്നാല്‍ 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഇപാക്കിന്റെ വരുമാനം 662.4 കോടി രൂപയായി.ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവാണ്. അതേസമയം എബിറ്റ 5.6 ശതമാനം ഉയര്‍ന്ന് 54.6 കോടി രൂപയായിട്ടുണ്ട്.

റൂം എയര്‍ കണ്ടീഷണറുകളുടെ (RAC) ഒറിജിനല്‍ ഡിസൈന്‍ നിര്‍മ്മാതാക്കളാണ് ഇപാക്ക്. ഷീറ്റ് മെറ്റല്‍ ഭാഗങ്ങള്‍, ഇഞ്ചക്ഷന്‍ മോള്‍ഡഡ് ഭാഗങ്ങള്‍, ക്രോസ്-ഫ്‌ലോ ഫാനുകള്‍, പിസിബിഎ ഘടകങ്ങള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്നു.

2021-ലാണ് ഐസിഐസിഐ വെഞ്ച്വര്‍ ഇ പാക്കില്‍ നിക്ഷേപമിറക്കുന്നത്. 160 കോടി രൂപ. പിന്നീട് ഐപിഒയില്‍ ഏകദേശം 121 കോടി രൂപയുടെ ഓഹരികള്‍ വിറ്റ അവര്‍  2025 ന്റെ തുടക്കത്തില്‍ 5.1 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു.

X
Top