പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

സെല്ലോ വേൾഡിൽ നിക്ഷേപമിറക്കി ഐസിഐസിഐ വെഞ്ച്വർ

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബ്രാൻഡഡ് കൺസ്യൂമർ ഹൗസ്‌വെയർ കമ്പനിയായ സെല്ലോ വേൾഡിൽ 360 കോടി രൂപ നിക്ഷേപിച്ച് ഐസിഐസിഐ ബാങ്കിന്റെ ഇതര ആസ്തി വിഭാഗമായ ഐസിഐസിഐ വെഞ്ച്വർ ഫണ്ട് മാനേജ്‌മെന്റ്.

300-ലധികം വിതരണക്കാരിലൂടെ 30,000-ത്തോളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഉല്പന്നങ്ങൾ വിൽക്കുന്ന സെല്ലോ വേൾഡിന്റെ ആദ്യത്തെ സ്വകാര്യ ഇക്വിറ്റി സമാഹരണമാണിത്. കമ്പനി സ്റ്റീൽ, പ്ലാസ്റ്റിക് കുപ്പികൾ, തെർമോവെയർ, ഗ്ലാസ്വെയർ/ഒപാൽവെയർ എന്നി വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അഞ്ചാമത്തെ ഇന്ത്യൻ മിഡ്-മാർക്കറ്റ് ഫോക്കസ്ഡ് പിഇ ഫണ്ടിൽ (IAF5) നിന്നാണ് ഐസിഐസിഐ വെഞ്ച്വേഴ്സ് ഈ നിർദിഷ്ട നിക്ഷേപം നടത്തിയത്. അതേസമയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം വിവിധ ഭൂമിശാസ്ത്രത്തിലുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്ന് സെല്ലോ വേൾഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് റാത്തോഡ് പറഞ്ഞു.

X
Top