കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

മള്‍ട്ടിബാഗര്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഐസിഐസിഐ സെക്യൂരിറ്റീസ്

മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 250 ശതമാനം വരുമാനം നല്‍കിയ ഓഹരിയാണ് ഗോകല്‍ ദാസ് എക്സ്പോര്‍ട്ട്സിന്റേത്. 10 വര്‍ഷത്തെ നേട്ടം 1300 ശതമാനം. 2022 ഓഗസ്റ്റ് 14 ന് 52 ആഴ്ച താഴ്ചയായ 301.10 രേഖപ്പെടുത്തിയ സ്റ്റോക്ക് പിന്നീട്, ഇതിനോടകം 60 ശതമാനത്തിലധികം ഉയര്‍ന്നു.

ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ് ഓഹരി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മികച്ച വരുമാനം നല്‍കിയതായി ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ടില്‍, പറയുന്നു. ചൈന + 1, മാര്‍ജിന്‍ വിപുലീകരണം തുടങ്ങിയ ഘടകങ്ങളാണ് ഓഹരിയെ ഉയര്‍ത്തുന്നത്. 560 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദ്ദേശിച്ചു.

1995 ല്‍ രൂപീകൃതമായ ഗോകല്‍ ദാസ് എക്സ്പോര്‍ട്ട്സ്, ടെക്സ്റ്റൈല്‍ സെക്ടറിനായുള്ള പിഎഎല്‍ഐ സ്‌ക്കീമില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. ബ്ലേസറുകള്‍, പാന്റ്സ്, ഷോര്‍ട്ട്സ്, ഷര്‍ട്ടുകള്‍, ബ്ലൗസ്, ഡെനിം വെയര്‍, നീന്തല്‍ വസ്ത്രങ്ങള്‍, ആക്റ്റീവ്, സ്പോര്‍ട്സ് വെയര്‍ എന്നിവ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി നിര്‍മ്മിക്കുന്നു. ഇന്‍പുട്ട് ചെലവുകളിലെ കുറവ്, മികച്ച ഓര്‍ഡര്‍ എന്നിവയാണ് ഓഹരിയെ റെക്കമന്റ് ചെയ്യാന്‍ ഐസിഐസിഐ സെക്യൂരിറ്റീസിനെ പ്രേരിപ്പിക്കുന്നത്.

X
Top