പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

നിഫ്റ്റി ഫാർമ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

സിഐസിഐ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി ഫാർമ ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി ഫാർമ സൂചികയെ പ്രതിഫലിപ്പിക്കുന്ന ഓപ്പൺ എൻഡഡ് ഇൻഡക്സ് ഫണ്ടാണിത്.

ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ് നിർമാണം തുടങ്ങിയ മേഖലകളിലെ കന്നികളുടെ പെരുമാറ്റവും, പ്രകടനവും പ്രതിഫലിപ്പിക്കുന്നതാണ് നിഫ്റ്റി ഫാർമ ഇൻഡക്സ്.
നവംബർ 25ന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫർ ഡിസംബർ 9 ന് അവസാനിക്കും.

ജനറിക് ഡ്രഗ്സ്, ഒടിസി മെഡിസിനുകൾ, ബൾക്ക് ഡ്രഗ്സ്, വാക്സിനുകൾ, കോൺട്രാക്ട് റിസർച്ച് ആൻഡ് മാനുഫാക്ചറിങ്, ബയോ സിമിലേഴ്സ്, ബയോളജിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികൾ ഇൻഡക്സിൽ ഉൾപ്പെട്ടിരിക്കുന്നു.

ഓഹരി തിരഞ്ഞെടുക്കുന്നത് നിഫ്റ്റി 500 യൂണിവേഴ്സാണിൽ നിന്നാണ്. ഒരു സിംഗിൾ ഓഹരി പോലും 33% കൂടുതൽ വെയിറ്റേജ് നൽകി ഉൾപ്പെടുത്തില്ല.

മുൻനിരയിലെ മൂന്ന് ഓഹരികളുടെ വെയിറ്റ്, ക്യുമുലേറ്റീവായി കണക്കാക്കി റീബാലൻസ് ചെയ്യുമ്പോൾ 62% ൽ കൂടുകയില്ല. ഇൻഡക്സ്, സെമി ആനുവൽ അടിസ്ഥാനത്തിൽ ജനുവരി 31, ജൂലൈ 31 എന്നീ സമയങ്ങളിലാണ് റീബാലൻസ് ചെയ്യുക.

ഇന്ത്യയിലെ ഫാർമ സെക്ടറിൽ തുടർച്ചയായ വളർച്ചയ്ക്കുള്ള സാഹചര്യമാണുള്ളത്. സർക്കാർ അവതരിപ്പിക്കുന്ന ഹെൽത്ത് സ്കീമുകൾ, വർധിക്കുന്ന കയറ്റുമതി, ഉയരുന്ന ആഭ്യന്തര ഡിമാൻഡ് എന്നിവ അനുകൂല ഘടകങ്ങളാണ്.

മികച്ച തോതിലുള്ള ആരോഗ്യ അവബോധം, പ്രതിരോധ അടിസ്ഥാനത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളോട് സമൂഹത്തിലുണ്ടായ പോസിറ്റീവായ മനോഭാവം, വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരായ ജാഗ്രത, ഇൻഷുറൻസിനുള്ള സ്വീകാര്യത തുടങ്ങിയവയും ഫാർമ വ്യവസായത്തിന് കരുത്തു പകരുന്ന മറ്റു ഘടകങ്ങളാണ്.

ഐസിഐസിഐ പ്രുഡൻഷ്യൽ ഫാർമ ഇൻഡക്സ് ഫണ്ടിൽ നിക്ഷേപിക്കുന്നതിലൂടെ, ഫാർമ സെക്ടറിൽ ഉയർന്നു വരുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി പ്രോഡക്ട് ഡെവലപ്മെന്റ് & സ്ട്രാറ്റജി ഹെഡ് ചിന്തൻ ഹരിയ പറഞ്ഞു.

നിഫ്റ്റി ഫാർമ ഇൻഡക്സ്, 2012 ഒക്ടോബർ മുതൽ വാർഷികാടിസ്ഥാനത്തിൽ 9.52% വളർച്ചയാണ് കൈവരിച്ചത്. ഉദാഹരണത്തിന് 2012 ഒക്ടോബറിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇന്ന് അത് 2,48,220 രൂപയായി മാറുമായിരുന്നു.

താഴെ പറയുന്ന സാധ്യതകളാണ് ഫണ്ട് ഹൗസ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്
സർക്കാർ പിന്തുണ : 2022-23 കേന്ദ്ര ബജറ്റിൽ, നാഷണൽ ഹെൽത്ത് മിഷനു വേണ്ടി 4.83 ബില്യൺ യുഎസ് ഡോളർ മാറ്റിവെച്ചിരിക്കുന്നു.

മെഡിക്കൽ ടൂറിസം : യുഎസ്, യൂറോപ്പ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ നിലവാരമുള്ള സേവനങ്ങൾ നൽകാൻ സാധിക്കുന്നു.

സ്കിൽഡ് ഡ്രഗ് മാനുഫാക്ചറിങ് : കുറഞ്ഞ ചിലവുള്ള പേറ്റന്റുള്ള ഡ്രഗുകൾ, എൻഡ്-ടു-എൻഡ് മാനുഫാക്ചറിങ് എന്നിവയ്ക്കുള്ള സാധ്യത.

ഉയർന്ന പ്രാദേശിക ഡിമാൻഡ് : ആഗോളതലത്തിൽ വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ലോഞ്ചിങ്

X
Top