പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഐസിഐസിഐ പ്രുഡന്‍ഷ്യലിന്‍റെ അറ്റാദായത്തില്‍ 32.7 ശതമാനം വര്‍ധനവ്

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2.07 ബില്യണ്‍ രൂപയുടെ അറ്റാദായം കൈവരിച്ചു. 32.7 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.

പുതിയ ബിസിനസ് മൂല്യം 30 ശതമാനം മാര്‍ജിനോടെ 4.38 ബില്യണ്‍ രൂപയിലും എത്തിയിട്ടുണ്ട്. പുതിയ ബിസിനസിലൂടെയുള്ള പരിരക്ഷ 8.8 ശതമാനം വര്‍ധിച്ച് 2,403.04 ബില്യണ്‍ രൂപയിലും എത്തിയതായി ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വൈവിധ്യമാര്‍ന്ന വിതരണ ശൃംഖലയാണ് കമ്പനിക്ക് കൂടുതല്‍ വിപുലമായി സേവനം എത്തിക്കുന്ന കാര്യത്തില്‍ സഹായകമായത്. കമ്പനിയുടെ മികച്ച റിസ്ക് മാനേജുമെന്‍റ് സംവിധാനം വഴി തുടക്കം മുതല്‍ പൂജ്യം നിഷ്ക്രിയ ആസ്തികള്‍ എന്ന റെക്കോര്‍ഡ് നില കൈവരിക്കുന്നതിനും വഴിയൊരുക്കി.

ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസം പ്രദാനം ചെയ്യുന്ന സാക്ഷ്യപത്രം കൂടിയാണ് ഈ നേട്ടം.

ഉപഭോക്താക്കള്‍ക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അനുപ് ബഗ്ചി പറഞ്ഞു.

X
Top