Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

4253 കോടിയുടെ വരുമാനം നേടി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ അറ്റാദായത്തിൽ 55% ഇടിവ് രേഖപ്പെടുത്തി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി. അതേസമയം അതിന്റെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 7% ഉയർന്നു.

അറ്റാദായം മുൻവർഷത്തെ 445 കോടിയിൽ നിന്ന് 199.5 കോടി രൂപയായി കുറഞ്ഞപ്പോൾ ഈ പാദത്തിലെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 7.3 ശതമാനം ഉയർന്ന് 4253 കോടി രൂപയായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കമ്പനിയുടെ വാർഷിക പ്രീമിയം തുല്യത (എപിഇ) 2023 സാമ്പത്തിക വർഷത്തിൽ 32% വർദ്ധിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, പുതിയ ബിസിനസ് പ്രീമിയം വരുമാനം 13.9% വർധിച്ച് 7359 കോടി രൂപയായി. കൂടാതെ ബിസിനസിന്റെ ഗുണനിലവാരത്തെ പ്രതിനിധീകരിക്കുന്ന 13-ാം മാസ അനുപാതം 85.9% ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 80 ബിപിഎസിന്റെ പുരോഗതിയാണ് രേഖപ്പെടുത്തിയത്.

ഈ ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 1.66 ശതമാനം ഇടിഞ്ഞ് 504.95 രൂപയിലെത്തി.

X
Top