മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 2500 കോടിയായി വർധിച്ചു

സിഐസിഐ ലൊംബാര്‍ഡ് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 510 കോടി രൂപ അറ്റാദായം നേടി. കൂടാതെ മൊത്തം വരുമാനം 5,851 കോടിയായി ഉയരുകയും ചെയ്തു.

നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം വര്‍ധിച്ചു. 6,073 കോടി രൂപയില്‍ നിന്ന് 6,211 കോടി രൂപയായാണ് വർധിച്ചത്.

സാമ്പത്തിക വര്‍ഷത്തെ മൊത്തം കമ്പനിയുടെ അറ്റാദായം 30.7 ശതമാനം വര്‍ധിച്ച് 2,508 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം അറ്റാദായം 1,919 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം 8.3 ശതമാനം വര്‍ധിച്ച് 26,833 കോടിയായി. ഇന്‍ഷുറന്‍സ് വ്യവസായ മേഖലയിലെ ശരാശരി വളര്‍ച്ചയായ 6.2 ശതമാനത്തെ മറികടക്കുകയും ചെയ്തു.

ഐആര്‍ഡിഎഐയുടെ പുതിയ അക്കൗണ്ടിങ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ചാല്‍ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില്‍ 11 ശതമാനാണ് വര്‍ധനവുണ്ടായത്.

ഓഹരിയൊന്നിന് ഏഴ് രൂപ വീതം ലാഭവീതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കുന്ന ലാഭവീതം 12.50 രൂപയാകും.

X
Top