സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

എലിവേറ്റ് എന്ന പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് ഐസിഐസിഐ ലൊംബാർഡ്

  • എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകൾ ലഭ്യമാക്കുന്ന വിപ്ലവകരമായ പദ്ധതിയെന്ന് കമ്പനി

കൊച്ചി: രാജ്യത്തെ സ്വകാര്യമേഖലയിലെ മുനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാർഡ്, എലിവേറ്റ് എന്ന പേരിൽ എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകൾ ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാണിതെന്ന് കമ്പനി പറയുന്നു.
ആധുനിക ജീവിത രീതികളും അടിയന്തര ചികിത്സാവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വർധനയും കണക്കിലെടുത്ത് വ്യക്തിഗത പ്ലാനുകൾ ലഭ്യമാക്കുന്ന പദ്ധതിയാണ് എലിവേറ്റ്. ഉപയോ ക്താക്കൾക്ക് എപ്പോഴും ഏറ്റവും മികച്ച മൂല്യം ഉറപ്പവരുത്തുന്ന ഐസിഐസിഐ ലൊംബാരഡിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നൂതന പദ്ധതിയെന്ന് കമ്പനി അവകാശപ്പെടുന്നു.


ഉപയോക്താവിനെ കേന്ദ്രീകരിച്ച് സമഗ്രവും വഴക്കമുള്ളതുമായ സേവനങ്ങൾ ചേർത്താണ് പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്ലാനിന്റെ പ്രധാന സവിശേഷതകൾ ഇവയാണ്.

  • ഇൻഫിനിറ്റ് സം അഷ്വേഡ്: പരിമിത കവറേജ്, ഇൻഷുർ ചെയ്യുന്ന തുക എന്നീ പരിമിതികൾ മറികടക്കാനുള്ള സൗകര്യം. പോളിസി ഉടമകൾക്ക് ഒരിക്കലും കവറേജ് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നു
  • ഇൻഫിനിറ്റ് ക്ലെയിം എമൗണ്ട് : എത്ര രൂപയ്ക്കാണോ ഇൻഷുർ ചെയ്തിരിക്കുന്നതെന്ന് നോക്കാതെ പോളിസിയുടെ കാലാവധി സമയത്ത് ഒരു തവണ ഇൻഫിനിറ്റ് ക്ലെയിമിനുള്ള സൗകര്യം
  • പവർ ബൂസ്റ്റർ ആഡ്-ഓൺ: അനിശ്ചിതകാലത്തേയ്ക്ക്, ക്ലെയിമുകൾ കണക്കിലെടുക്കാതെ വാർഷി കമായ 100% സഞ്ചിത (ക്യുമുലേറ്റീവ്) ബോണസ്
  • ഇൻഫിനിറ്റ് അഷ്വറൻസ്: പോളിസി എടുക്കുമ്പോൾത്തന്നെ ആസ്തമ, പ്രമേഹം, രക്തസമ്മർദം, ഹൈപ്പർലിപിഡീമിയ, അമിതവണ്ണം എന്നിവയുള്ളവർക്ക് നിലവിൽ 3 വർഷം കഴിഞ്ഞതിനു ശേഷമേ പോളിസികളുടെ കവറേജ് ലഭിക്കുവെന്നിരിക്കെ എലിവേറ്റിൽ 30 ദിവസത്തിനു ശേഷം കവറേജ് ലഭ്യമാകും.
    എഐയുടെ പിന്തുണയിലൂടെ ഉപയോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ പോളിസിയും അതാത് വ്യക്തിയുടെ ആവശ്യങ്ങൾക്കിണങ്ങുന്നതാണെന്ന് ഉറപ്പുവരുത്തുന്ന മികച്ച കവറേജ് ശുപാർശകൾ നൽകാനും എലിവേറ്റിനു സാധിക്കും. 15 ഇൻ ബിൽറ്റ് കവറുകളോടെയാണ് എലിവേറ്റിന്റെ വരവ്. വ്യക്തിഗതമാക്കുന്നതിനുള്ള വിവിധ ഓപ്ഷനുകൾ, 20 ഗുരുതര രോഗങ്ങൾക്കുള്ള കവറുകൾ, വ്യക്തിഗത അപകടം, പ്രസവം, നവജാത ശിശുക്കൾക്കുള്ള കവർ, താമസ-യാത്രാച്ചെലവിനുള്ള ആനുകൂല്യങ്ങൾ, പ്രിവൻഷൻ കെയർ, ഇൻ ഫ്ളേഷൻ പ്രൊട്ടക്റ്റർ, എയർ ആംബുലൻസ്, വ്യക്തിഗത ഹോം കെയർ തുടങ്ങിയവയും സേവനങ്ങളുടെ ഭാഗമാണ്.
    ഹെൽത്ത് ഇൻഷുറൻസിലെ നവയുഗപ്പിറവാണ് എലിവേറ്റെന്ന് ഐസിഐസിഐ ലൊംബാർഡ് ഹെൽത്ത് പ്രൊഡക്റ്റ്, ഓപ്പറേഷൻസ് ആൻഡ് സർവീസസ് തലവൻ പ്രിയ ദേശ്മുഖ് പറഞ്ഞു. “നുതന സേവനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകളുമാണ് എലിവേറ്റിന്റെ മുഖമുദ്ര. എഐയുടെ പിന്തുണയോടെ ഓരോ വ്യക്തിയുടേയും സവിശേഷ ആവശ്യങ്ങൾ കണക്കിലെടുക്കാൻ എലിവേറ്റിനാകും. മറ്റെങ്ങും ലഭ്യമല്ലാത്ത വ്യക്തിഗത സേവനവും ഫ്ളെക്സിബിലിറ്റിയുമാണ് അതിന്റെ ഫലം
X
Top