സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

എൻആർഐകൾക്കായി ഐസിഐസിഐ ബാങ്കിന്റെ പുതിയ സേവനങ്ങൾ

ഗുജറാത്ത് ആസ്ഥാനമായുള്ള, വളർന്നുവരുന്ന ആഗോള സാമ്പത്തിക, ഐടി സേവന കേന്ദ്രമായ ഗിഫ്റ്റ് സിറ്റിയിലെ ശാഖയിൽ എൻആർഐ ഉപഭോക്താക്കൾക്കായി ഐസിഐസിഐ ബാങ്ക് രണ്ട് പുതിയ സാമ്പത്തിക സേവനങ്ങൾ ആരംഭിച്ചു.

ലോൺ എഗൻസ്റ്റ് ഡെപ്പോസിറ്റ് (എൽഎഡി), ഡോളർ ബോണ്ടുകൾ എന്നിവയാണ് പുറത്തിറക്കിയത്. ഗിഫ്റ്റ് സിറ്റിയിൽ ഈ സേവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.

“എൻആർഐ ഇടപാടുകാർക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് വിദേശ കറൻസി ബോണ്ടുകൾ.

ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ബാങ്കിംഗ് സൗകര്യവും തടസ്സരഹിതമായ അനുഭവവും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്ന് ഐസിഐസിഐ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് തലവൻ ശ്രീറാം എച്ച് അയ്യർ പറഞ്ഞു.

ഈ ഓഫറുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:

നിക്ഷേപങ്ങൾക്കെതിരായ ലോൺ (LAD): ഇന്ത്യയിലെ നിക്ഷേപത്തിന് വിദേശ കറൻസിയിലുള്ള വായ്പയോട് സാമ്യമുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ടേം ഡെപ്പോസിറ്റുകൾ അകാലത്തിൽ പിൻവലിക്കാതെ തന്നെ അവരുടെ പെട്ടന്നുള്ള ആവശ്യത്തിന് ഈ ലോൺ പ്രയോജനപ്പെടുത്താം, അതുവഴി കാലാവധിക് മുൻപുള്ള പിൻവലിക്കലിന്റെ പിഴ ഈടാക്കുന്നത് ഒഴിവാക്കാം.

ഡോളർ ബോണ്ടുകൾ: ഇത് എൻആർഐകൾക്കുള്ള ഒരു ഇതര നിക്ഷേപ ഓപ്ഷനാണ്, അവർക്ക് ഗിഫ്റ്റ് സിറ്റിയിലെ ഐസിഐസിഐ ബാങ്ക് വഴി ഡോളർ ബോണ്ടുകൾ ബുക്ക് ചെയ്യാം.

ഗ്ലോബൽ കറന്റ് അക്കൗണ്ട്: മിനിമം ബാലൻസ് ആവശ്യമില്ലാത്ത പലിശയില്ലാത്ത അക്കൗണ്ടാണിത്. USD, EUR, GBP തുടങ്ങിയ വിദേശ കറൻസികളിൽ ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ ഇത് എൻആർഐകളെ സഹായിക്കുന്നു.

ഗ്ലോബൽ സേവിംഗ്സ് അക്കൗണ്ട്: എൻആർഐകൾക്ക് ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാനും പലിശ നേടാനും ഈ സേവിംഗ്സ് അക്കൗണ്ടിൽ കഴിയും.

X
Top