സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഐസ്ക്രീം കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ യൂണിലിവർ

ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് വേർപെടുത്തിയ ഐസ്ക്രീം കമ്പനിയുടെ ഓഹരികൾ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ നടപടി. യൂണിലിവർ ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും പുതിയ കമ്പനിയുടെ ഓരോ ഓഹരി അനുവദിക്കുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ കമ്പനി അറിയിച്ചു.

നടപടി പൂർത്തിയാകുമ്പോൾ വേർപെടുത്തിയ ക്വാളിറ്റി വാൾ ഇന്ത്യ ലിമിറ്റഡ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കും. ജനുവരി 22 ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

ഐസ്‌ക്രീം ബിസിനസില്‍ 1.595 കോടിയുടെ വിറ്റുവരവ് ക്വാളിറ്റി വാള്‍സ്, കോര്‍നെറ്റോ, മാഗ്‌നം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഐസ്‌ക്രീം ബിസിനസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് 1,595 കോടി രൂപയുടെ വിറ്റുവരവാണുള്ളത്.

ഇത് യൂണിലീവറിന്റെ മൊത്തം വിറ്റുവരവിന്റെ 2.7 ശതമാനമാണ്. 2024 സെപ്റ്റംബറില്‍ രൂപീകരിച്ച ഒരു സ്വതന്ത്ര കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന്, നവംബറില്‍ കമ്പനിയുടെ ബോര്‍ഡ് ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.

ഐസ്‌ക്രീം ബിസിനസിന് സവിശേഷമായ ഒരു പ്രവര്‍ത്തന മാതൃകയുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. യൂണിലീവറിന്റെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേക കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചറും വ്യത്യസ്തമായ വിതരണ ചാനലുകളും ഇതിന് ആവശ്യമാണെന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്.

ഇന്നലെ എന്‍എസ്ഇയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഓഹരികള്‍ 0.021 ശതമാനം ഇടിഞ്ഞ് 2,340 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top