ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆ ഇന്ത്യ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്; ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ◆

ഇന്ത്യയിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപത്തിന് ഹ്യുണ്ടായ്

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നു. 2032 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 15.5 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന വമ്പൻ പ്രഖ്യാപനമാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നടത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ യൂസുൻ ചുങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണു പ്രഖ്യാപനം. ഇന്ത്യ ഹ്യുണ്ടായിയുടെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിപണിയാണെന്ന് ചുങ് പറഞ്ഞു.

നിർമാണ വിപുലീകരണം, ഗവേഷണ-വികസന അടിസ്ഥാനസൗകര്യ വികസനം, ഘടകഭാഗങ്ങളുടെ പ്രാദേശിക ഉൽപാദനത്തിനായി പ്രാദേശിക വിതരണക്കാരെ പ്രോത്സാഹിപ്പിക്കൽ, ഭാവി സാങ്കേതിക നവീകരണം എന്നിവ ഉൾപ്പെടുന്നതാണ് ഈ ഏഴ് വർഷത്തെ നിക്ഷേപം.

ഈ നിക്ഷേപ പദ്ധതി നടപ്പിലാക്കുന്നതിനായി ഇന്ത്യയിൽ ഒരു പ്രത്യേക നിക്ഷേപ സ്ഥാപനം രൂപീകരിക്കുമെന്നും ഹ്യുണ്ടായ് ഗ്രൂപ്പ് അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ കാർ വിപണി റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ്. ഓഗസ്റ്റിൽ 36% വാർഷിക വളർച്ചയോടെ 4.39 ലക്ഷം പുതിയ കാറുകൾ വിറ്റഴിഞ്ഞിരുന്നു. ഇതും റെക്കോർഡാണ്.

കാർ നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ‌ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുപ്രകാരം മാരുതി സുസുക്കിയാണ് ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽക്കുന്നത്. ഏപ്രിൽ-ഓഗസ്റ്റ് പരിഗണിച്ചാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാമതും ഹ്യുണ്ടായ് മൂന്നാമതുമാണ്.

2024ൽ ആണ് ഹ്യുണ്ടായ് മോട്ടോർ‌ ഇന്ത്യ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആണിത്. 27,800 കോടി രൂപയായിരുന്നു ഹ്യുണ്ടായ് സമാഹരിച്ചത്.

X
Top