സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ

മുംബൈ: ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയുമായി കൊറിയൻ ഭീമൻ. ഹ്യൂണ്ടായ് മോട്ടോർ കമ്പനിയുടെ ഇന്ത്യൻ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയാണ് പ്രാരംഭ ഓഹരി വില്പനയുമായി വരുന്നത്.

25,000 കോടി രൂപ (മൂന്ന് ബില്യണ് ഡോളർ) സമാഹിരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന വിപണി മൂല്യമാകട്ടെ 16.5 ലക്ഷം കോടി രൂപയിലേറെയും.

ലിസ്റ്റിങ് യാഥാര്ഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആകും ഹ്യൂണ്ടായിയുടേത്. എൽഐസിയുടെ 22,500 കോടിയുടെ റെക്കോഡിനെ മറികടക്കുകയും ചെയ്യും. കമ്പനിയുടെ 15 കോടി ഓഹരികളാകും വിപണിയിലെത്തുക.

സെബിയിൽ കരട് രേഖകൾ ഉടനെ സമര്പ്പിച്ചേക്കുമെന്നാണ് റിപ്പോര്ട്ടുകൾ. സിറ്റി, എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്, മോര്ഗന് സ്റ്റാന്ലി എന്നീ ആഗോള ധനകാര്യ സ്ഥാപനങ്ങളാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നല്കുന്നത്.

2023 സാമ്പത്തിക വര്ഷത്തിൽ ഹ്യൂണ്ടായിയുടെ ഇന്ത്യ വിഭാഗത്തിന്റെ വരുമാനം 60,000 കോടി രൂപയാണ്. 4,653 കോടി രൂപ അറ്റാദായവും നേടി. രാജ്യത്ത് ലിസ്റ്റ് ചെയ്യാത്ത വാഹന നിര്മാതാക്കളിൽ ഏറ്റവും ഉയര്ന്ന വരുമാനമാണ് ഈ കൊറിയൻ കമ്പനിയുടേത്.

2023ലെ ആഗോള വില്പനയുടെ 13 ശതമാനവും ഇന്ത്യയിലായിരുന്നു. ഐ20, ക്രെറ്റ, ഔറ, ടക്സണ് എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ഹ്യൂണ്ടായിയുടെ പ്രധാന മോഡലുകൾ. 2023ൽ ആറ് ലക്ഷത്തിലധികം കാറുകളാണ് ഇന്ത്യയിൽ ഹ്യൂണ്ടായ് വിറ്റത്.

ഹ്യൂണ്ടായ് മോട്ടോര് ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ചെയര്മാൻ യൂയ്സുൻ ചുങ് കമ്പനിയുടെ ബിസിനസ് സ്ട്രാറ്റജി അവലോകനം ചെയ്യാൻ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്ശിച്ചിരുന്നു.

X
Top