ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഹുറൂൺ ഗ്ലോബൽ 500 പട്ടിക: ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാമത്

മുംബൈ: ഹുറൂണിന്റെ ഏറ്റവും മൂല്യമുള്ള ലോകത്തെ 500 കമ്പനികളുടെ പട്ടികയില്‍ (Hurun Global 500) ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. ഇന്ത്യയില്‍ നിന്നുള്ള 20 കമ്പനികളാണ് പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒമ്പതാമതായിരുന്നു.
പട്ടികയിലെ ആദ്യ 100ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) രണ്ട് ഇന്ത്യന്‍ കമ്പനികളാണുള്ളത്.  202 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള റിലയന്‍സ് ഇന്‍സ്ട്രീസ് മുപ്പത്തിനാലാമതാണ്. 139 ബില്യണ്‍ ഡോളറാണ് 65ആം സ്ഥാനത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മൂല്യം. ഇന്ത്യന്‍ കമ്പനികളില്‍ മൂന്നാമതുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ റാങ്ക് 111 ആണ്.
97 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ബാങ്കിനുള്ളത്. അദാനി എന്റര്‍പ്രൈസസ് അടക്കം അദാനി ഗ്രൂപ്പില്‍ നിന്ന് 4 കമ്പനികള്‍ പട്ടികയില്‍ ഇടം പിടിച്ചു. ഹുറൂണ്‍ 500ലെ 260 കമ്പനികളും യുഎസില്‍ നിന്നുള്ളവയാണ്.  ചൈന (32)ജപ്പാന്‍ (28), യുകെ (21) എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് എണ്ണത്തില്‍ പിന്നാലെ. 20 കമ്പനികളുമായി കാനഡ ഇന്ത്യയ്‌ക്കൊപ്പം അഞ്ചാം സ്ഥാനം പങ്കിട്ടു.

X
Top