സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

തിരിച്ചടി നേരിട്ട് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍


മുംബൈ: ഇബിറ്റ മാര്‍ജിനില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രമുഖ എഫ്എംസിജി സ്റ്റോക്ക് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 3 ശതമാനത്തിന്റെ തകര്‍ച്ച നേരിട്ടു. മുഹൂര്‍ത്ത് വ്യാപാരത്തില്‍ ഓഹരി ഒരു ശതമാനത്തിലേറെ താഴ്ച വരിച്ചിരുന്നു. 19.6 ശതമാനം വര്‍ധിപ്പിച്ച് 2616 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയ കമ്പനി വരുമാനം 14,751 കോടി രൂപയുമാക്കി.

ഇബിറ്റ 7.8 ശതമാനം ഉയര്‍ന്ന് 3377 കോടി രൂപയായെങ്കിലും മാര്‍ജിന്‍ 170 ബിപിഎസ് കുറവില്‍ 22.9 ശതമാനമാവുകയായിരുന്നു. ഉയര്‍ന്ന വിലയുള്ള ഇന്‍വെന്ററി സിസ്റ്റത്തിലേക്ക് വന്നതാണ് മാര്‍ജിന്‍ സ്ലിപ്പേജിലേയ്ക്ക് നയിച്ചതെന്ന് പ്രഭുദാസ് ലിലാദര്‍ റിസര്‍ച്ച് മേധാവി അമ്‌നിഷ് അഗര്‍വാള്‍ പറയുന്നു. അളവ് 4 ശതമാനത്തിലേയ്ക്ക് ഒതുങ്ങിയതും തിരിച്ചടിയായി.

2827 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി സമാഹരിക്കാനാണ് പ്രഭുദാസ് ലിലാദര്‍ പറയുന്നത്. എന്നാല്‍ 2850 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരികളുടെ എണ്ണം കൂട്ടിച്ചേര്‍ക്കാന്‍ കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും നിര്‍ദ്ദേശിച്ചു.

X
Top