സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യത്തിൽ കനത്ത ഇടിവ്

മുംബൈ: രാജ്യത്തിൻെറ സാമ്പത്തിക വളർച്ച അനുമാനങ്ങളെ മറികടന്നെങ്കിലും ഗാർഹിക സമ്പാദ്യങ്ങളിൽ കുറവ്. 2020-21 സാമ്പത്തിക വർഷത്തിലെ 11.5 ശതമാനത്തിൽ നിന്ന് 2022-23ൽ ജിഡിപിയുടെ 5.1 ശതമാനമായി മൊത്തം സമ്പാദ്യങ്ങൾ ഇടിഞ്ഞു. ഇത് ദീർഘകാല വാർഷിക ശരാശരിയായ എഴ്-7.5 ശതമാനം എന്ന ലക്ഷ്യത്തിലും താഴെയാണ്.

അതേസമയം ഗാർഹിക കടത്തിലുണ്ടാകുന്ന വർധന പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, മറ്റ് വളർന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഗാർഹിക കടം മിതമായ നിലയിലാണെന്ന് ആർബിഐ ചൂണ്ടിക്കാണിക്കുന്നു. ഈടുനൽകി എടുത്തിട്ടുള്ള വായ്പകളിൽ പലതും വെല്ലുവിളിയാകുന്ന സാഹചര്യമില്ലെന്നാണ് നിരീക്ഷണം.

2020–21ലെ കൊവിഡ് കാലത്ത്ജിഡിപിയുടെ 15.4 ശതമാനമായി ഗാർഹിക സമ്പാദ്യം ഉയ‍ർന്നിരുന്നു. 2021–22ൽ ഇത് 11.1 ശതമാനമായി. 2022–23ൽ 10.9 ശതമാനമായി കുറഞ്ഞു. 2022-23 കാലയളവിൽ മൊത്തം ഗാർഹിക സമ്പാദ്യം 13.9 ശതമാനം വർദ്ധിച്ചു.

എന്നാൽ, 2020-21 ലെ 11.5 ശതമാനത്തിൽ നിന്ന് 2022-23 ൽ ജിഡിപിയുടെ 5.1 ശതമാനമായി സമ്പാദ്യങ്ങൾ ഇടിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

2022-23ൽ ആസ്തികൾ 11.1 ശതമാനത്തിൽ നിന്ന് 10.9 ശതമാനമായി കുറഞ്ഞു. 2021–22ൽ ജിഡിപിയുടെ 3.8 ശതമാനത്തിൽ നിന്ന് 2022–23ൽ 5.8 ശതമാനമായി സാമ്പത്തിക ബാധ്യതകൾ ഉയർന്നിട്ടുണ്ട്.

വെല്ലുവിളിയായത് വായ്പകളിലെ വർധനവ്
കുടുംബങ്ങളുടെ കടബാധ്യത ഉയരാനുള്ള പ്രധാന കാരണം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കടമെടുപ്പ് കുത്തനെ ഉയർന്നതാണ്. കുടുംബങ്ങളുടെ മൊത്തത്തിലുള്ള സമ്പാദ്യത്തിലും ഇത് ഇടിവുണ്ടാക്കുന്നു.

ഗാർഹിക കടം 2021 മാർച്ചിലെ 39.2 ശതമാനത്തിൽ നിന്ന് 2023 മാർച്ചിൽ ജിഡിപിയുടെ 37.6 ശതമാനമായി നിയന്ത്രിക്കാനായതായി ആർബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു കുടുംബത്തിൻെറ എല്ലാ ബാധ്യതകളും ഗാർഹിക കടത്തിൻെറ പരിധിയിൽ വരും.

X
Top