ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

19,000 സൈനിംഗുകളുമായി ഹോട്ടലുകള്‍, 2023 ബുക്കിംഗ് 7000 കടന്നു

ന്യൂഡല്‍ഹി: കോവിഡ്, ഭൗമ രാഷ്ട്രീയ വെല്ലുവിളികള്‍ക്ക് ശേഷം ഹോസ്പിറ്റാലിറ്റി വ്യവസായം ശക്തിപ്രാപിച്ചു. കൂടുതല്‍ ഹോട്ടല്‍ സൈനിംഗുകള്‍, താമസക്കാരുടെ വര്‍ദ്ധനവ്, റൂം നിരക്കുകളിലെ വര്‍ദ്ധനവ് എന്നിവ വീണ്ടെടുക്കലിന്റെ തെളിവാണ്.2022-ല്‍, ഹോട്ടല്‍ വ്യവസായം 19,250 വ്യക്തിഗത താമസയൂണിറ്റുകളിലാണ് ഒപ്പുവച്ചത്.

7163 കീകളുടെ പൈപ്പ് ലൈന്‍ 2023 ല്‍ ഇതുവരെ സാധ്യമായി. ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഹോട്ടല്‍ നിക്ഷേപ ഉപദേശക സ്ഥാപനമായ നോസിസാണ് ഇക്കാര്യം അറിയിച്ചത്. ” കീ” എന്നത് വ്യക്തിഗത താമസ യൂണിറ്റുകളെ സൂചിപ്പിക്കുന്നു.

ഉത്തരേന്ത്യയിലാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ സൈനിംഗുകള്‍ നടന്നത്. 38 ശതമാനം. ഇതില്‍ ഹിമാചല്‍ പ്രദേശ് 8.6 ശതമാനവും രാജസ്ഥാന്‍ 8.1 ശതമാനവുമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ ഗുജറാത്ത് 10.4 ശതമാനവും മഹാരാഷ്ട്ര 9.5 ശതമാനവും നേടി.

ടയര്‍-II നഗരങ്ങളില്‍ 46 ശതമാനം ഹോട്ടല്‍ സൈനിംഗുകളും, അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ 33 ശതമാനവും, ടയര്‍-I, ടയര്‍-III നഗരങ്ങളില്‍ 10 ശതമാനവും സൈനിംഗുകളുണ്ടായി. കൂടാതെ ചില വളര്‍ന്നിവരുന്ന വിപണികള്‍ ഉള്‍പ്പെടുന്നു.

ഉദാഹരണത്തിന് നോയിഡ. അവിടെ വിതരണം 2,837 കീകളായി വര്‍ദ്ധിക്കും. ഭൂരിഭാഗം കീകളും മിഡ്സ്‌കെയില്‍, അപ്പര്‍ മിഡ്സ്‌കെയില്‍ വിഭാഗങ്ങളിലാണ്. 2222 സാമ്പത്തിക വര്‍ഷത്തില്‍ 1,569 കീകളായിരുന്നു നഗരം നേടിയത്.

X
Top