ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ജനപ്രിയ ഉത്പന്നങ്ങളുടെ വിലകുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

മുംബൈ:  ഡവ് ഷാംപൂ, ഹോര്‍ലിക്‌സ്, കിസാന്‍ ജാം, ലൈഫ്‌ബോയ് സോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തെ തുടര്‍ന്നാണ് നടപടി.

കമ്പനിയുടെ പരസ്യം പറയുന്നതനുസരിച്ച് 340 മില്ലി ഷാംപൂവിന്റെ വില 490 രൂപയില്‍ നിന്ന് 435 രൂപയായും ഹോര്‍ലിക്‌സ് വില 130 രൂപയില്‍ നിന്ന് 110 രൂപയായും കിസാന്‍ ജാമിന്റെ വില 90 രൂപയില്‍ നിന്ന് 80 രൂപയായും 75 ഗ്രാം ലൈഫ്‌ബോയ് സോപ്പുകളുടെ പാക്കറ്റ് ് വില 68 രൂപയില്‍ നിന്ന് 60 രൂപയായും കുറയും.

പുതുക്കിയ പരമാവധി ചില്ലറ വില്‍പന വില (എംആര്‍പി) അല്ലെങ്കില്‍ വര്‍ദ്ധിപ്പിച്ച ഭാരമുള്ള പാക്കറ്റുകള്‍ ഉടന്‍ വിപണിയിലെത്തും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന്്് വിലപരിഷ്‌ക്കരണം പരസ്യപ്പെടുത്താന്‍ കമ്പനി തയ്യാറായി.

X
Top