ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ അറ്റാദായം 2,657 കോടി രൂപ; വരുമാനം 3% വർദ്ധിച്ചു

മുൻവർഷത്തെ സമാന പാദത്തിലെ 2,670 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (HUL)2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 0.48 ശതമാനം ഇടിഞ്ഞ് 2,657 കോടി രൂപയായി.

2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,556 കോടി രൂപയായിരുന്നു. ഒരു ഇക്വിറ്റി ഷെയറിന് 18 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

2012 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 15,806 കോടി രൂപയായി ഉയർന്നു, 3.62 ശതമാനമാണ് വർധന. ക്വാട്ടർ ടു ക്വാട്ടർ അടിസ്ഥാനത്തിൽ, മൊത്തം വരുമാനം 0.81 ശതമാനം ഉയർന്നു. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 15,679 കോടി രൂപയായിരുന്നു.

“വരാനിരിക്കുന്ന ഉത്സവ സീസണിൽ നിന്ന് എഫ്എംസിജി ഡിമാൻഡ് ക്രമാനുഗതമായ വീണ്ടെടുക്കൽ തുടരാൻ സാധ്യതയുണ്ട്. അതെ സമയം ഞങ്ങൾ അസ്ഥിരമായ ആഗോള ചരക്ക് വിലകളും അതുപോലെ തന്നെ വിള ഉൽപാദനത്തിലും, ജലസംഭരണി നിലയിലും, മൺസൂണിന്റെ ആഘാതവും നിരീക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുക, മത്സരാധിഷ്ഠിത വോളിയം വർദ്ധിപ്പിക്കുക, ഞങ്ങളുടെ ബ്രാൻഡുകൾക്ക് പിന്നിൽ നിക്ഷേപിക്കുക എന്നിവയില്ലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ രോഹിത് ജാവ പറഞ്ഞു.

X
Top