പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിന് 50 കോടിയുടെ ലാഭം

മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ) 2021-22 സാമ്പത്തിക വർഷത്തിൽ 755 കോടി രൂപയുടെ ഉൽപ്പാദന മൂല്യം രേഖപ്പെടുത്തിയതായി ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപ്പാദനമാണിത്.

വിവിധ വെല്ലുവിളികൾക്കിടയിലും സ്ഥാപനം മൂന്ന് പ്രധാന ബിസിനസ്സുകളിലും ഉൽപ്പാദനത്തിന്റെ ഏറ്റവും ഉയർന്ന മൂല്യം രേഖപ്പെടുത്തിയതായി എച്ച്എസ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഹേമന്ത് ഖത്രി പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ 1,000 കോടിയിലധികം രൂപയുടെ ഉൽപ്പാദന ലക്ഷ്യം കൈവരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കപ്പൽനിർമ്മാണത്തിൽ നിന്നുള്ള ഉൽപ്പാദന മൂല്യം 613 കോടി രൂപയാണെന്നും. കപ്പൽശാലയുടെ ചരിത്രത്തിൽ കപ്പൽനിർമ്മാണ ഡിവിഷനിൽ നിന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഉൽപാദന മൂല്യമാണിത് എന്നും അദ്ദേഹം വ്യക്തമാക്കി.

2021-22ൽ 10.69 കോടി രൂപയുടെ പ്രവർത്തന ലാഭത്തോടെ എച്ച്എസ്എൽ 50.78 കോടി രൂപയുടെ അറ്റാദായം നേടി. രണ്ട് ഡൈവിംഗ് സപ്പോർട്ട് ഷിപ്പുകളുടെ നിർമ്മാണം നൂതന ഘട്ടത്തിലാണെന്നും. രണ്ട് കപ്പലുകളും 70 ശതമാനം പൂർത്തിയായതായും ഹേമന്ത് ഖത്രി പറഞ്ഞു. അവലോകന കാലയളവിൽ കമ്പനിയുടെ യാർഡ് 17 കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തി.

X
Top