രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

അഞ്ചുവര്‍ഷത്തെ വളര്‍ച്ചാ പദ്ധതി പ്രഖ്യാപിച്ച് ഹിന്‍ഡാല്‍കോ, 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

മുംബൈ: അലുമിനീയം, കോപ്പര്‍ ഉത്പാദകരായ ഹിന്‍ഡാല്‍കോ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ പിന്തുണയോടെ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുള്ള വളര്‍ച്ചാ റോഡ് മാപ്പ് പുറത്തുവിട്ടു. ഇന്ത്യയിലും ആഗോള അനുബന്ധസ്ഥാപനമായ നൊവാലിസ് വഴിയുമായിരിക്കും നിക്ഷേപം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഹിന്‍ഡാല്‍കോ ഇന്ത്യയില്‍ 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക മൂലധന നിക്ഷേപമാണ്. കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളും ബിര്‍ള പറഞ്ഞു.

നോവാലിസ് അവരുടെ ബേ മിനറ്റ് പ്രൊജക്ട് നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കമ്മീഷന്‍ ചെയ്യും. പുനരുപയോഗ ശേഷി 63 ശതമാനത്തില്‍ നിന്നും 75 ശതമാനമാക്കാനും കമ്പനി ശ്രമിക്കുന്നു.

ഹിന്‍ഡാല്‍കോയുടെ പുതിയ ബാറ്ററി ഫോയില്‍ പ്ലാന്റ് ഈ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഇ-മൊബിലിറ്റി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലേയ്ക്കുള്ള കമ്പനിയുടെ പ്രധാന ചുവടുവെപ്പാണിത്.

X
Top