
ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ് സെന്‍സെക്‌സില്‍ ഇടം പിടിക്കുമെന്ന് വിപണി വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സില്‍ നിന്ന് പകരം ഒഴിവാക്കപ്പെടുന്നത് ട്രെന്റ് ആകും. ഹിന്‍ഡാല്‍കോ സെന്‍സെക്‌സ് ഓഹരിയാകുന്നതോടെ 357 ദശലക്ഷം ഡോളര്‍ ഈ ഓഹരിയില്‍ നിക്ഷേപിക്കപ്പെടും. 2026 ജൂണിലാണ് ഓഹരികള്‍ സൂചികയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.
നിഫ്‌റ്റി 50 സൂചികയില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം നിഫ്‌റ്റി നെക്‌സ്റ്റ് 50, നിഫ്‌റ്റി 100 എന്നീ സൂചികകളില്‍ മാറ്റമുണ്ടാകും. ടാറ്റാ മോട്ടോഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി എഎംസി, കുമ്മിന്‍സ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ നിഫ്‌റ്റി നെക്‌സ്റ്റ് 50, നിഫ്‌റ്റി 100 എന്നീ സൂചികകളില്‍ സ്ഥാപനം പിടിക്കും.
പകരം ഒഴിവാക്കപ്പെടുന്നത് ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ഇന്‍ഫോ എഡ്‌ജ്, ജെഎസ്‌ഡബ്ല്യു എനര്‍ജി, ഹാവെല്‍സ് ഇന്ത്യ, ഐസിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ ഓഹരികളാകും.






