അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഹിന്‍ഡാല്‍കോയുടെ ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം ഇടിവ്

ദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലോഹങ്ങളുടെ കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഡിസംബര്‍ പാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ 62.9 ശതമാനം ഇടിവ് രേഖപ്പെടുത്തി 1362 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3675 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 50,272 കോടി രൂപയായില്‍ നിന്ന് 53,151 കോടി രൂപയായി ഉയര്‍ന്നു. ചെമ്പ് ബിസിനസ് വരുമാനത്തില്‍ (EBITDA- Earnings before interest, taxes, depreciation, and amortization) 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. അവലോകന പാദത്തില്‍ ഇത് 10,309 കോടി രൂപയായി ഉയര്‍ന്നു.

വര്‍ധിച്ച് ചെലവ് അലൂമിനിയം ബിസിനസിന്റെ വരുമാനത്തില്‍ (EBITDA) കുറവ് വരുത്തിയെങ്കിലും വില അല്‍പ്പം ഉയര്‍ത്തിയത് മൂലം വരുമാനത്തില്‍ വര്‍ധനവുണ്ടായതായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ സതീഷ് പൈ പറഞ്ഞു.

പണപ്പെരുപ്പം, പ്രതികൂലമായ കറന്‍സി വിനിമയ നിരക്കുകള്‍, കയറ്റുമതിയിലുണ്ടായ കുറവ് എന്നിങ്ങനെ ഓട്ടേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉല്‍പ്പന്ന വില വര്‍ധനവ് കാരണം ഇവ ലഘൂകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

X
Top