ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

ഹില്ലി അക്വയുടെ ബയോ ഡീഗ്രേഡബിൾ കുപ്പിവെള്ളം വിപണിയിലേക്ക്

തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുമ്പോൾ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ തൊടുപുഴയിൽനിന്നും അരുവിക്കരയിൽ നിന്നുമാണ് ഹില്ലി അക്വ കുപ്പിവെള്ളം പുറത്തിറക്കുന്നത്. കട്ടപ്പനയിലും ആലുവയിലും രണ്ടു പ്ലാന്‍റുകൾ ഒരുമാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും.

പെരുവണ്ണാമൂഴിയിൽ മറ്റൊരു പ്ലാന്‍റ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണെന്നു മന്ത്രി പറഞ്ഞു. റേഷൻ കടകൾ വഴിയും കെഎസ്ആർടിസി, റെയിൽവേ തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും ഹില്ലി അക്വ കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്.

വിദേശരാജ്യങ്ങളിലേക്കു സർക്കാർ ഉത്പന്നമായ കുപ്പിവെള്ളം കയറ്റി അയയ്ക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

X
Top