
മുംബൈ: മധ്യപ്രദേശ് ആസ്ഥാനമായ ടോള്‍ ഓപ്പറേറ്റര്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ച്വര്‍ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഓഗസ്റ്റ് 5 ന് ഓഫറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും.
ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അവസരം ഓഗസ്റ്റ് 4നാണ്. ഓഗസ്റ്റ് 7 വരെ നീളുന്ന ഐപിഒയില്‍ 97.5 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവും 46.4 ലക്ഷം കോടിയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്.
ഓഗസ്റ്റ് 8 നാണ് അലോട്ട്‌മെന്റ് നിശ്ചയിക്കുക. ഓഗസ്റ്റ് 12 ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന 65 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനും പൊതു കോര്‍പറേറ്റ് ആവശ്യത്തിനും ഉപയോഗിക്കുമെന്ന് കമ്പനി കരട് രേഖയില്‍ പറയുന്നു.
മെയ് 2025 വരെ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 666.3 കോടി രൂപയുടേതാണ്. ഇതില്‍ 59.5 കോടി രൂപയുടെ ടോള്‍വേ കളക്ഷനും 606.8 കോടി രൂപയുടെ ഇപിസി ഇന്‍ഫ്രാ സെഗ്മെന്റും ഉള്‍പ്പെടുന്നു.
2025 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 22.4 കോടി രൂപയുടെ അറ്റദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം അധികം. ഇബിറ്റ 13.6 ശതമാനം ഉയര്‍ന്ന് 311.3 കോടി രൂപയുടേതായപ്പോള്‍ മാര്‍ജിന്‍ 152 ബിപിഎസ് ഉയര്‍ന്ന് 6.32 ശതമാനം.