ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഹൈവേ ഇന്‍ഫ്ര ഓഹരിയ്ക്ക് മികച്ച ലിസ്റ്റിംഗ്

മുംബൈ: ഹൈവേ ഇന്‍ഫ്ര ഓഹരികള്‍ ചൊവ്വാഴ്ച 67 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. 115 രൂപയിലാണ് ഓഹരി എന്‍എസ്ഇയിലെത്തിയത്. 65-70 രൂപയായിരുന്നു ഐപിഒ വില.

117 രൂപയില്‍ ബിഎസ്ഇയിലും സ്റ്റോക്ക് ലിസ്റ്റ് ചെയ്തു. 839.13 കോടി രൂപയാണ് വിപണി മൂല്യം. കമ്പനിയുടെ 130 കോടി രൂപ ഐപിഒ നേരത്തെ 300.61 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

23.40 കോടി രൂപ ആങ്കര്‍ നിക്ഷേപകരില്‍ നിന്നും സ്വരൂപിക്കാനുമായി.മധ്യപ്രദേശ് ആസ്ഥാനമായ ടോള്‍ ഓപ്പറേറ്ററാണ് ഹൈവേ ഇന്‍ഫ്ര. മെയ് 2025 വരെ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 666.3 കോടി രൂപയുടേതാണ്. ഇതില്‍ 59.5 കോടി രൂപയുടെ ടോള്‍വേ കളക്ഷനും 606.8 കോടി രൂപയുടെ ഇപിസി ഇന്‍ഫ്രാ സെഗ്മെന്റും ഉള്‍പ്പെടുന്നു.

2025 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 22.4 കോടി രൂപയുടെ അറ്റദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.6 ശതമാനം അധികം. ഇബിറ്റ 13.6 ശതമാനം ഉയര്‍ന്ന് 311.3 കോടി രൂപയുടേതായപ്പോള്‍ മാര്‍ജിന്‍ 152 ബിപിഎസ് ഉയര്‍ന്ന് 6.32 ശതമാനം.

അതേസമയം നിക്ഷേപകര്‍ ഭാഗികമായി ലാഭമെടുപ്പ് നടത്തണമെന്നും ഭാഗികമായി ദീര്‍ഘകാലത്തേയ്ക്ക് ഹോള്‍ഡ് ചെയ്യണമെന്നും അനലിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചു.

X
Top