ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഗ്ലോബല്‍ ഇടിഎഫുകള്‍ക്ക്‌ ഉയര്‍ന്ന പ്രീമിയം

ന്താരാഷ്‌ട്ര ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്ന ഇടിഎഫുകളിലേക്ക്‌ ചെറുകിട നിക്ഷേപകര്‍ ആകൃഷ്‌ടരാകുന്ന പ്രവണതയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിപണി മികച്ച നേട്ടം നല്‍കുന്നതില്‍ പരാജയപ്പെട്ടതാണ്‌ ഇതിന്റെ ഒരു കാരണം. അതേ സമയം തങ്ങള്‍ ഗ്ലോബല്‍ ഇടിഎഫുകള്‍ വാങ്ങുന്നത്‌ 20-25 ശതമാനം അധിക വിലയ്‌ക്കാണ്‌ എന്നത്‌ മിക്ക നിക്ഷേപകരും തിരിച്ചറിയുന്നില്ല.

പല ഗ്ലോബല്‍ ഇടിഎഫുകളുടെയും വില ഇപ്പോള്‍ എന്‍എവിയേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലാണ്‌. എന്‍എവി ഓരോ ദിവസവും വ്യാപാരാന്ത്യത്തിലാണ്‌ കണക്കാക്കുന്നതെങ്കില്‍ വ്യാപാരം നടക്കുന്ന സമയത്ത്‌ ഡിമാന്റിന്‌ അനുസരിച്ച്‌ നിര്‍ണയിക്കപ്പെടുന്നതാണ്‌ വില. വില വ്യാപാര സമയത്ത്‌ മാറികൊണ്ടിരിക്കും.

ഉദാഹരണത്തിന്‌ നിപ്പോണ്‍ ഹാങ്‌സെങ്ങ്‌ ഇടിഎഫിന്റെ എന്‍എവിയേക്കാള്‍ 20 ശതമാനം ഉയര്‍ന്ന നിലവാരത്തിലാണ്‌ വില. ഈ ഇടിഎഫിന്റെ ഇന്നലത്തെ എന്‍എവി 459.87 രൂപയാണ്‌. അതേ സമയം നിലവിലുള്ള വില 538 രൂപയാണ്‌. നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള ഡിമാന്റ്‌ വളരെ ഉയര്‍ന്ന നിലയിലേക്ക്‌ എത്തുമ്പോഴാണ്‌ എന്‍എവിയും വിലയും തമ്മില്‍ ഇത്ര വലിയ അന്തരം ഉണ്ടാകൂന്നത്‌.

പല നിക്ഷേപകരും ഈ അന്തരത്തെ കുറിച്ച്‌ ബോധവാന്മാരല്ല. ഇപ്പോള്‍ പല ഗ്ലോബല്‍ ഫണ്ടുകളും അവയ്‌ക്ക്‌ അനുവദനീയമായ നിക്ഷേപ പരിധി കഴിഞ്ഞതിനാല്‍ പുതിയ സബ്‌സ്‌ക്രിപ്‌ഷന്‍ സ്വീകരിക്കുന്നില്ല. ഇത്‌ മൂലമാണ്‌ വിലയില്‍ കുതിച്ചുകയറ്റമുണ്ടായത്‌.

അതേ സമയം പരിധി ഉയര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിക്കുകയാണെങ്കില്‍ ഈ പ്രീമിയം ഇല്ലാതാകും. ഇതോടെ തങ്ങള്‍ നല്‍കിയ വിലയില്‍ നിന്നും 20-25 ശതമാനം നഷ്‌ടം നിക്ഷേപകര്‍ സഹിക്കേണ്ടി വരും.

X
Top