
കൊച്ചി: ബീനെസ്‌റ്റ്, 3one4 ക്യാപിറ്റൽ എന്നിവ നേതൃത്വം വഹിച്ച ഒരു ഫണ്ടിംഗ് റൗണ്ടിൽ മൂലധനം സമാഹരിച്ച് ഹെൽത്ത്‌കെയർ ക്ലെയിമുകൾക്കും പേയ്‌മെന്റ് ഇന്റഗ്രിറ്റിക്കുമുള്ള ക്ലൗഡ് സ്റ്റാർട്ടപ്പായ കവർസെൽഫ്. ഈ ഫണ്ടിംഗ് റൗണ്ടിലൂടെ 4.8 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ച്.
കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വിൽപ്പന, ഉൽപ്പന്നം, സാങ്കേതിക ടീമുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും ഈ ഫണ്ടിംഗ് ഉപയോഗിക്കാൻ തങ്ങൾ പദ്ധതിയിടുന്നതായി കവർസെൽഫ് പ്രസ്താവനയിൽ പറഞ്ഞു.
രാജശേഖർ മദ്ദിറെഡ്ഡിയും രാഘവേന്ദ്ര പവാറും ചേർന്ന് 2021-ൽ സ്ഥാപിച്ച കവർസെൽഫ്, ആരോഗ്യ സംരക്ഷണ ക്ലെയിമുകൾക്കും പേയ്‌മെന്റ് സമഗ്രതയ്‌ക്കുമായി ഒരു സഹകരണ സോഫ്‌റ്റ്‌വെയർ-ആസ്-എ-സർവീസ് (സാസ്) പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോതാക്കളെ അവരുടെ ഹെൽത്ത് കെയർ ക്ലെയിമുകൾ കൃത്യമായും വേഗത്തിലും അടയ്ക്കാൻ പ്രാപ്തമാക്കുന്നു.