നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ആന്റിബയോട്ടിക്  റെസിസ്റ്റൻസ് ജില്ലാ തല ബോധവത്കരണ വാരാചരണം

കൊച്ചി: ജില്ലയിൽ  നവംബർ 18 മുതൽ 24 വരെ നടക്കുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ് ബോധവൽത്കരണ വാരാചരണത്തിന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആരതി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ബോധവക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ ആന്റിബയോട്ടിക്‌ പ്രതിരോധത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ജില്ലാ എ എം ആർ വിഭാഗം തയ്യാറാക്കിയ 10 ചോദ്യങ്ങൾ അടങ്ങിയ ക്യു ആർ കോഡ് പ്രകാശനം ചെയ്തു.

പൊതുജനങ്ങൾക്ക് സ്വയം ക്യു ആർ കോഡ് സ്കാൻ ചെയ്ത് അതിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകി സ്വയം ആന്റിബയോട്ടിക്കുകളെ കുറിച്ചുള്ള അവബോധം അളക്കാം. കൂടാതെ  ജില്ലയിലെ എല്ലാ ഫാർമസിസ്റ്റുകൾക്കും എ എം ആർ ബോധവൽക്കരണം നടത്തി പ്രസ്തുത പരുപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ പി എസ് കെ ഷീബ ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.  അതോടൊപ്പം സ്റ്റോർ മാനേജ്മെന്റ് നെ കുറിച്ചു ജില്ലാ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ  സിന്ധു വിജയനാഥ്‌ ഫാർമസിസ്റ്റുകൾക്ക് ക്ലാസ്സ്‌ എടുത്തു.  

പരിപാടിയിൽ ജില്ലാ എ എം ആർ ടീമിലെ ഫാർമസിസ്റ്റ്  സുഭാഷ് എൻ എസ് ജില്ലയിലെ ഫാർമസിസ്റ്റുകൾക്ക് പ്രെസ്ക്രിപ്ഷൻ ഓഡിറ്റ്, അവയർ ഓഡിറ്റ് എന്നിവകളെ കുറിച്ച് ക്ലാസുകൾ എടുത്തു.  ടീമിലെ ഫാർമസിസ്റ്റ് ശ്രീമതി അനിഷ്ക ഫാർമസിസ്റ്റുകൾക്ക് എ എം ആർ ബോധവകരണ സത്യപതിഞ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ നഴ്സിംഗ് ഓഫീസർ  പ്രീതി പി പി ഇൻഫെക്ഷൻ പ്രിവെൻഷൻ കൺട്രോളിന്റെ ക്ലാസ്സ്‌ എടുത്തു. സ്റ്റോക്ക് സോഫ്റ്റ്‌വെയർ നെ കുറിച്ച് ഫാർമസിസ്റ്റ് സുജീഷ് വിശദമായി ക്ലാസ്സ്‌ എടുത്തു.

X
Top