ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത

ന്യൂഡൽഹി: 17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത് 12 ശതമാനമാക്കിയേക്കുമെന്നാണ് സൂചന.

വെർച്വലായാണ് ഇത്തവണ യോഗം. ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും.

പ്രോസിക്യൂഷൻ നടപടികൾക്കുള്ള പരിധി 5 കോടി രൂപയിൽ നിന്ന് 20 കോടി രൂപയാക്കി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജിഎസ്ടി അപ‍‍്‍ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗം ചർച്ച ചെയ്യും.

X
Top