ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടി

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം തുകയിൽ വൻവർധന

കണ്ണൂർ: ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ ഇനി കൂടുതൽ തുക ചെലവഴിക്കണം. ഇൻഷുറൻസ് പ്രീമിയം തുകയിൽ കഴിഞ്ഞവർഷത്തെക്കാളും വലിയവർധനയുണ്ടായി.

പ്രധാനപ്പെട്ട പല കമ്പനികളുടെയും പ്രീമിയം തുക എട്ടുമുതൽ 15 ശതമാനംവരെയാണ് കൂടിയത്.

ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൂടിയതാണ് പ്രീമിയം തുകയിലെ വർധനയ്ക്ക്‌ കാരണമായി ഇൻഷുറൻസ് കമ്പനികൾ പറയുന്നത്.

അപ്രതീക്ഷിത രോഗങ്ങളുണ്ടാക്കാവുന്ന ചികിത്സച്ചെലവിന് ആരോഗ്യ ഇൻഷുറൻസ് പോളിസി ആവശ്യമാണെന്നിരിക്കേ പ്രീമിയം വർധന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും.

വ്യക്തിഗത മെഡിക്ലെയിം പോളിസി, സമഗ്രമായ കുടുംബാരോഗ്യ പരിരക്ഷാ പ്ലാൻ എന്നിവയുടെ പ്രീമിയത്തിൽ വിവിധ കമ്പനികളുടേതിൽ ഏറ്റക്കുറച്ചിലുകളുണ്ട്.

നാല്പതുവയസ്സിനുമുകളിൽ പ്രായമുള്ള വ്യക്തിയുടെ നാലംഗകുടുബത്തിന് ഫാമിലി കവറേജ് നൽകുന്ന പല പോളിസികൾക്കും അടയ്ക്കേണ്ട കുറഞ്ഞ പ്രീമിയം പതിനായിരത്തിനും മുകളിലായി. 60 വയസ്സിനുമുകളിൽ പ്രായമായവർക്കാണ് കൂടുതൽ തുക അടയ്ക്കേണ്ടിവരുന്നത്.

മുപ്പതുവയസ്സിൽ താഴെയുള്ളവർക്ക് 8000 മുതലും നാല്പതുവയസ്സിൽ താഴെ പ്രായമായവർക്ക് 9000 മുതലുമാണ് പോളിസികൾ.

ഗ്രാമപ്രദേശങ്ങളിലെ കൂടുതൽ ആളുകളും ആശ്രയിക്കുന്നത് എസ്.ബി.ഐ. ആരോഗ്യ പ്ലസ് പോലുള്ള പ്രീമിയം തുകയിൽ നേരിയ കുറവുള്ള പോളിസികളെയാണ്. പ്രായത്തിനനുസരിച്ച് പ്രീമിയം തുകയിൽ വ്യത്യാസമുണ്ടാകില്ല.

കുടുംബത്തിലെ നാലംഗങ്ങൾക്ക് (രണ്ടു മുതിർന്നവർ, രണ്ടു കുട്ടികൾ) മാത്രമാണ് ക്ലെയിം ലഭിക്കുക. മറ്റംഗങ്ങൾക്ക് പരിരക്ഷ ലഭിക്കണമെങ്കിൽ കൂടുതൽ തുകയടച്ച് പുതിയ പോളിസി എടുക്കേണ്ടിവരും.

പോളിസിയെടുത്ത് വെയിറ്റിങ് പിരീഡിനുശേഷം പ്രസവം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഒരുലക്ഷം രൂപവരെ ക്ലെയിം ചെയ്യാവുന്ന പോളിസികളും നിലവിലുണ്ട്.

ഇത്തരത്തിൽ മെറ്റേണിറ്റി കവറേജ് ഉൾപ്പെടെയുള്ള പോളിസികൾക്ക് 20,000-ത്തിനു മുകളിൽ പ്രീമിയം അടയ്ക്കേണ്ടിവരും.

X
Top