കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ട് പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ പ്രത്യേക അക്കൗണ്ട് ആണ് ആരംഭിക്കുക.

പലരും സര്‍ക്കാര്‍ ആശുപത്രികളെ സഹായിക്കാന്‍ തയ്യാറാണ്. ഇത് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയും മറ്റും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതിയെന്നും കെ.എൻ ബാലഗോപാൽ.

ആരോഗ്യ മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി. മെഡിക്കൽ കോളജുകളുടെ സമഗ്ര വികസനത്തിന് 217 കോടി. 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടിയും ആർദ്രം പദ്ധതിക്ക് 28.88 കോടി രൂപയും വകയിരുത്തി.

കനിവ് പദ്ധതിക്ക് 80 കോടി. മെഡിക്കൽ കോളജുകളിലെ മാലിന്യ സംസ്കരണത്തിന് 13 കോടി രൂപ.

പുതിയ ഡയാലിസിസ് യൂണിറ്റുകൾക്ക് 9.8 കോടി. കാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 14 കോടി. മലബാർ കാൻസർ സെൻ്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ വകയിരുത്തി.

പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. ഹോമിയോയ്ക്ക് 6.83 കോടി. ആരോഗ്യമേഖലയിലെ ഇൻഫർമേഷൻ ടെക്‌നോളജിക്ക് 27.6 കോടി. ഡ്രഗ് കൺട്രോൾ വകുപ്പിന് 5.52 കോടി.

2,547 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി.

X
Top