ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഓഹരിയില്‍ ബുള്ളിഷായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

മുംബൈ: ഗവേഷണത്തിലും വികസനത്തിലുമുള്ള നിരന്തരമായ ശ്രദ്ധ , മത്സരാധിഷ്ഠിതമായി തുടരാനും ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും ആരതി ലിമിറ്റഡിനെ (എഐഎല്‍) സഹായിക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്, ഗവേഷണ സ്ഥാപനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്. ടോലുയിന്‍ സെഗ്‌മെന്റിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ രംഗത്ത് എതിരാളികളില്ലാത്തതിനാല്‍ എഐഎല്‍ ദീര്‍ഘകാലത്തില്‍ ഉയര്‍ച്ച കൈവരിക്കുമെന്നും എച്ച്ഡിഎഫ്‌സി പറയുന്നു.

ആരതി ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ ഇബിറ്റ/നികുതി കഴിച്ചുള്ള ലാഭം എന്നിവയിലെ വളര്‍ച്ച 6/3 ശതമാനമായത് പ്രതീക്ഷയെ മറികടക്കുന്നതാണ്. ഡിപ്രീസിയേഷനിലെ കുറവ്, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന നികത്താനായത്, എന്നിവയാണ് കമ്പനിയെ സഹായിച്ചത്, എച്ച്ഡിഎഫ്‌സി കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ 1085 രൂപ ലക്ഷ്യവില നിശ്ചയിച്ച് ആരതി ഇന്‍ഡസ്ട്രീസ് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

നിലവിലെ വിലയില്‍ നിന്നും 32 ശതമാനം ഉയര്‍ച്ചയാണ് എച്ച്ഡിഎഫ്‌സി പ്രതീക്ഷിക്കുന്നത്.1984 ല്‍ സ്ഥാപിതമായി ആരതി ഇന്‍ഡസ്ട്രീസ് മിഡ് ക്യാപ്പ് കമ്പനിയാണ്.(വിപണി മൂല്യം25429.66 കോടി രൂപ). സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1972.40 കോടി രൂപ വരുമാനം നേടി.

തൊട്ടുമുന്‍ പാദത്തേക്കാള്‍ 12.34 ശതമാനം കൂടുതല്‍. 189.07കോടി ലാഭമുണ്ടാക്കാനും കമ്പനിയ്ക്കായി. പ്രധാന അസംസ്‌കൃതവസ്തുവായ നൈട്രിക് ആസിഡിന്റെ ദൗര്‍ലഭ്യമുണ്ടായിട്ടും മികച്ച ഒന്നാംപാദപ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു. പ്രവര്‍ത്തനവരുമാനത്തിന്റെ ഉയര്‍ച്ച ഇബിറ്റയേയും ശക്തിപ്പെടുത്തി.

പ്ലാന്റുള്‍പ്പടെയുള്ള സംവിധാനങ്ങളുടെ മികച്ച വിനിയോഗവും കമ്പനിയുടെ പ്രത്യേകതയാണ്. സാമ്പത്തികവര്‍ഷം 2024 ആകുമ്പോഴേക്കും വളര്‍ച്ചയ്ക്കായി 3000 കോടി നിക്ഷേപിക്കാന്‍ കമ്പനി സന്നദ്ധമാണ്. നൈട്രിക്ക് ആസിഡിന്റെ കരുതല്‍ ശേഖരം സൂക്ഷിക്കാനും കമ്പനിയ്ക്ക് കഴിഞ്ഞു.

X
Top