ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സിൽവർ ഇടിഎഫ് പുറത്തിറക്കി എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്

ന്യൂഡൽഹി: സിൽവർ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അവതരിപ്പിച്ച് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ്, ഇത് വിലയേറിയ ലോഹത്തിന്റെ പ്രകടനം ആവർത്തിക്കുകയോ ട്രാക്കുചെയ്യുകയോ ചെയ്യുന്ന ഒരു ഓപ്പൺ-എൻഡ് സ്‌കീമാണ്. എച്ച്‌ഡിഎഫ്‌സി സിൽവർ ഇടിഎഫിനുള്ള പുതിയ ഫണ്ട് ഓഫർ (എൻഎഫ്‌ഒ) ഓഗസ്റ്റ് 18-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ഓഗസ്റ്റ് 26-ന് അവസാനിക്കും.

ഭാഗ്യേഷ് കഗാൽക്കറാണ് ഈ പദ്ധതിയുടെ ഫണ്ട് മാനേജർ. ഫിസിക്കൽ സിൽവറിൽ നിക്ഷേപിക്കുന്നതും സുരക്ഷിതമായ രീതിയിൽ സൂക്ഷിക്കുന്നതും ഒരു വ്യക്തിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും, എന്നാൽ എച്ച്ഡിഎഫ്‌സി സിൽവർ ഇടിഎഫ് നിക്ഷേപകർക്ക് വിപണി സമയങ്ങളിൽ എളുപ്പത്തിൽ വ്യാപാരം ചെയ്യാവുന്ന വെള്ളിയിൽ നിക്ഷേപിക്കാനും സ്വന്തമാക്കാനും അവസരമൊരുക്കുന്നതായി ഫണ്ട് ഹൗസ് പറഞ്ഞു.

എൻഎഫ്‌ഒ കാലയളവിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപ ആയിരിക്കുമെന്നതിന് പുറമെ ഇതിന് യൂണിറ്റുകൾ വീണ്ടെടുക്കുമ്പോൾ എക്സിറ്റ് ലോഡ് നൽകേണ്ടതില്ല. കഴിഞ്ഞ സെപ്റ്റംബറിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് ഇന്ത്യൻ വിപണിയിൽ വെള്ളി ഇടിഎഫുകൾ അവതരിപ്പിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നൽകിയിരുന്നു.

ഒരു വ്യാവസായിക ചരക്ക് എന്ന നിലയിലും വിലയേറിയ ലോഹം എന്ന നിലയിലുമുള്ള നേട്ടം വെള്ളിയ്ക്ക് ഉള്ളതിനാൽ ഒരു നിക്ഷേപ വാഹനമായി ഇതിനെ കണക്കാക്കാമെന്നാണ് വിലയിരുത്തൽ. പോർട്ടബിൾ ഉപകരണങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, മൊബിലിറ്റി, ഊർജ്ജ ഉൽപ്പാദനം, ടെലികോം തുടങ്ങിയ വ്യാവസായിക പ്രവർത്തനങ്ങളിൽ ഇത് ചരക്കായി ഉപയോഗിക്കുന്നുണ്ട്.

വെള്ളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂന്ന് ഇടിഎഫുകൾ നിലവിൽ വിപണിയിൽ ലഭ്യമാണ്. ആസ്തിയുടെ കാര്യത്തിൽ ഏറ്റവും വലിയ പദ്ധതിയായ ഐസിഐസിഐ പ്രുഡൻഷ്യൽ സിൽവർ ഇടിഎഫ് (488 കോടി രൂപ) ജനുവരിയിൽ ആരംഭിച്ചതുമുതൽ ഇതുവരെ 10% റിട്ടേൺ നൽകി. കൂടാതെ വെള്ളിക്ക് വലിയ വ്യാവസായിക ഉപയോഗമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

X
Top