വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

കേരളത്തിൽ 100ലധികം പുതിയ ശാഖകൾ ആരംഭിക്കാൻ എച്ച്ഡിഎഫ്സി ബാങ്ക്; 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് അടുത്ത 12 മാസത്തിനുള്ളിൽ കേരളത്തിൽ നൂറിലധികം പുതിയ ശാഖകൾ കൂടി ആരംഭിക്കുമെന്നും 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രഖ്യാപിച്ചു. പുതിയ ശാഖകളിൽ ഭൂരിഭാഗവും അര്‍ദ്ധ നഗര, ഗ്രാമ പ്രദേശങ്ങളിലായിരിക്കും.

കേരളത്തിലെ ജനങ്ങളെ സേവിക്കാൻ എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രതിജ്ഞാബദ്ധമാണ്, സംസ്ഥാനത്തെ ഓരോ വ്യക്തിക്കും ലോകോത്തര ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ ശ്രമമാണിത്. ഞങ്ങളുടെ വിപുലീകരണ പദ്ധതികൾ ഈ ശ്രമത്തിന്റെ ഭാഗമാണ്.

എല്ലാ പ്രധാന ടയർ 1, ടയർ 2 നഗരങ്ങളിലും ഞങ്ങൾക്ക് ഇതിനകം ശക്തമായ സാന്നിധ്യമുണ്ട്, ബാങ്കുകളില്ലാത്തതും കുറവുള്ളതുമായ ഇടങ്ങളില്‍കൂടി ഈ സേവനങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” കേരളം, തമിഴ്‌നാട്, പുതുച്ചേരി ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സഞ്ജീവ് കുമാർ പറഞ്ഞു.

ഈയിടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ടൗണിൽ ബാങ്കിന്‍റെ കേരളത്തിലെ 250-മത് ബ്രാഞ്ച് തുറന്നു. ബ്രാഞ്ചിന്‍റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ നിർവഹിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് സർക്കിൾ ഹെഡ് രാജേഷ് കൃഷ്ണമൂർത്തി, ക്ലസ്റ്റർ മേധാവികളായ പ്രവീൺ മോഹൻദാസ്, ആശാബാബു, മണികണ്ഠൻ പ്രശാന്തി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കവറേജ്, കൂടുതൽ സാമ്പത്തിക ഉൾപ്പെടുത്തൽ, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി അർദ്ധ-നഗര, ഗ്രാമ മേഖലകളിലേക്ക് കൂടുതൽ കടന്നുകയറാൻ ബാങ്ക് വൻതോതിൽ നിക്ഷേപം നടത്തുകയാണ്.

1997-ൽ എറണാകുളത്തെ രവിപുരത്ത് ആദ്യത്തെ ശാഖ ആരംഭിച്ചതോടെയാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കേരളത്തിലെ യാത്ര ആരംഭിച്ചത്. ബാങ്കിന്റെ 250 ശാഖകൾ ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.

390 എടിഎമ്മുകളുടെയും 42 ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെയും ശൃംഖലയാണ് ഇതിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്നത്.

X
Top