ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കോർ ബാങ്കിംഗ് പുതിയ എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാൻ എച്ച്‌ഡിഎഫ്‌സി ബാങ്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 2024 ജൂലൈ 13ന് ഒരു സിസ്റ്റം അപ്‌ഗ്രേഡ് നടത്തുകയാണ്.

രാജ്യത്തുടനീളമുള്ള 9.3 കോടി വ്യക്തികളും ബിസിനസ്സുകളും ഉള്‍ക്കൊള്ളുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ സമൂഹത്തിന്റെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്ക് അതിൻ്റെ കോർ ബാങ്കിംഗ് സിസ്റ്റം (സി.ബി.എസ്) ഒരു പുതിയ എഞ്ചിനീയര്‍ഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ്.

ഈ പരിവര്‍ത്തനം പ്രകടന വേഗത മെച്ചപ്പെടുത്താനും ഉയർന്ന ട്രാഫിക് വ്യാപ്തി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുവാനും വിശ്വാസ്യതയും സ്കേലബിലിറ്റിയും ഉയര്‍ത്തുവാനും ബാങ്കിനെ അനുവദിക്കും.

X
Top