പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

എച്ച്‌ഡിഎഫ്‌സി ബാങ്കിന് 10,606 കോടിയുടെ ലാഭം

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. 10,606 കോടി രൂപയാണ് ഈ കാലയളവിലെ ബാങ്കിന്റെ അറ്റാദായം. സമാനമായി അറ്റ പലിശ വരുമാനം ഏകദേശം 19 ശതമാനം വർധിച്ച് 21,021 കോടി രൂപയായി.

ഈ പാദത്തിലെ പ്രധാന അറ്റ ​​പലിശ മാർജിൻ മൊത്തം ആസ്തിയുടെ 4.1 ശതമാനമായി തുടർന്നു. വായ്പാദാതാവിന്റെ ആസ്തി ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെട്ടു. പ്രസ്തുത പാദത്തിൽ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം (ജിഎൻപിഎ) 1.23 ശതമാനമായിരുന്നപ്പോൾ 0.33 ശതമാനമാണ് അറ്റ ​​എൻപിഎ അനുപാതം.

ഈ പാദത്തിലെ പ്രവർത്തനച്ചെലവ് 21 ശതമാനം വർധിച്ച് 11,224.6 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ ബാങ്കിന്റെ പ്രൊവിഷനുകൾ 3,240 കോടി രൂപയായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 3,925 കോടി രൂപയായിരുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊത്തം നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് 22.3 ലക്ഷം കോടി രൂപയായി ഉയർന്നു. വായ്പാദാതാവിന്റെ മൂലധന പര്യാപ്തത അനുപാതം 18 ശതമാനമാണ്. ഇത് റെഗുലേറ്ററി ആവശ്യകതയായ 11.7 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

X
Top