പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മൂന്നാംപാദ അറ്റാദായം 19.9 ശതമാനമുയര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്ക്, ആസ്തി ഗുണനിലവാരം സ്ഥിരത പുലര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ജനുവരി 14 ന് മൂന്നാംപാദ ഫലം പ്രഖ്യാപിച്ചു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19.9 ശതമാനമുയര്‍ത്തി 31,2022 കോടി രൂപയാക്കാനായി. ഏകീകൃത വായ്പകള്‍ 19.2 ശതമാനമുയര്‍ന്ന് 15.63 ലക്ഷം കോടി രൂപയും അറ്റ പലിശവരുമാനം 24.6 ശതമാനമുയര്‍ന്ന് 22,987.8 കോടി രൂപയാണ്.

കോര്‍ അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തികളുടെ 4.1 ശതമാനം. സ്റ്റാന്റലോണ്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 18.5 ശതമാനം വര്‍ധിച്ച് 12, 259.5 കോടി രൂപ. പ്രതീക്ഷളെ വെല്ലുന്ന പ്രകടനമാണിത്.

ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ നടത്തിയ പോള്‍ 11,754 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അതേസമയം മൊത്തം വായ്പകളുടെ 1.23 ശതമാനമായി നിലനില്‍ക്കുന്നു. മുന്‍ പാദത്തിലും ഇത് 1.23 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി 0.33 ശതമാനമായി കുറക്കാനായിട്ടുണ്ട്. ബാങ്ക് സ്വീകരിച്ച മൊത്തം നിക്ഷേപം 17.33 ലക്ഷം കോടി രൂപ. 19.9 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ്.

സിഎഎസ്എ (കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്) നിക്ഷേപം 12 ശതമാനം ഉയര്‍ന്നു. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 535206 കോടി രൂപയും കറന്റ് അക്കൗണ്ട് നിക്ഷേപം 227,745 കോടി രൂപയുമാണ്. പ്രൊവിഷനുകള്‍ മുന്‍പാദത്തിലെ 3204 കോടി രൂപയില്‍ നിന്നും 2806.4 കോടി രൂപയാക്കി.

മൊത്തം ക്രെഡിറ്റ് ചെലവ് അനുപാതം 0.74 ശതമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 0.94 ശതമാനമായിരുന്നു. സ്വകാര്യ വായ്പാ ദാതാവിന്റെ വിതരണ ശൃംഖല 7,183 ശാഖകളും 19,007 എടിഎമ്മുകളും / ക്യാഷ് ഡെപ്പോസിറ്റ് & പിന്‍വലിക്കല്‍ മെഷീനുകളും (സിഡിഎം) ആയി വളര്‍ന്നിട്ടുണ്ട്. 3 ,552 നഗരങ്ങളിലും പട്ടണങ്ങളിലും സാന്നിധ്യമുണ്ട്.

X
Top