
ന്യൂഡല്‍ഹി: ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ മിന്റോക്കിലെ കുറഞ്ഞ ഓഹരികള്‍ കരസ്ഥമാക്കിയിരിക്കയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. 31.1 കോടി രൂപയുടേതാണ് ഇടപാട്.
കമ്പനിയിലെ 21,471 പെയ്ഡ് അപ്പ് കമ്പള്‍സറി കണ്‍വേര്‍ട്ടബിള്‍ പ്രിഫറന്‍സ് ഓഹരികള്‍ ഇതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കൈയ്യിലെത്തും.
20 രൂപ മുഖവിലയുള്ള ഓഹരികളാണിത്. 9711 രൂപ പ്രീമിയത്തിലാണ് ഓഹരി എച്ച്ഡിഎഫ്‌സി ബാങ്ക് വാങ്ങിയത്. മൊത്തവില 973 രൂപ.
ഇതിന് പുറമെ 10538 മുഴുവന്‍ അടച്ചുതീര്‍ത്ത ഇക്വിറ്റി ഓഹരികളും കമ്പനി സ്വന്തമാക്കി. 10 രൂപ മുഖവിലയുള്ള ഓഹരി 9721 രൂപ പ്രീമിയത്തിനാണ് വാങ്ങുക. മൊത്തം വില 9731 രൂപ.
ഇതോടെ ഫിന്‍ടെക്ക് ഷെയര്‍ കാപിറ്റലിന്റെ 7.75 ശതമാനം എച്ച്ഡിഎഫ്‌സി ബാങ്കിന്റേതാകും.





