തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിനുള്ള വിലക്ക് ബോംബെ ഹൈക്കോടതി നീക്കി

മുംബൈ: ബേബി പൗഡര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വിലക്ക് ബോംബെ ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ യുക്തിരഹിതവും അന്യായവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, എസ് ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

2022 സെപ്റ്റംബര്‍ 15നാണ് ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ബേബി പൗഡറിന്റെ നിര്‍മ്മാണവും വില്‍പനയും ഉടന്‍ നിര്‍ത്താനും ഉത്തരവിട്ടു. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നത് പ്രധാനമാണെങ്കിലും നിര്‍മ്മാണ പ്രക്രിയ പൂര്‍ണ്ണമായും നിര്‍ത്തുന്നത് അന്യായമാണ, ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നു.

ഗുണനിലവാരത്തില്‍ നേരിയ വ്യതിയാനം മാത്രമേ സംഭവിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ ഉത്തരവുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ബേബി പൗഡര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും വില്‍ക്കാനും കമ്പനിക്ക് അനുമതി നല്‍കി.

X
Top