8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായമുയര്‍ത്തി ഹാവല്‍സ്

മുംബൈ: പ്രമുഖ ഇലക്ട്രോണിക്, ഉത്പാദന വിതരണ കമ്പനിയായ ഹാവല്‍സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 362 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 2.5 ശതമാനം കൂടുതലാണിത്.

4850 കോടി രൂപയാണ് മൊത്തം വരുമാനം. എയര്‍കണ്ടീഷണറുകളുടേയും ഗൃഹോപകരണങ്ങളുടെയും ഇലക്ട്രിക്കല്‍ സ്വിച്ചുകളുടേയും നിര്‍മ്മാണ വിതരണക്കാരാണ് കമ്പനി. ലോയിഡും ക്രാബ്ട്രീയും ജനപ്രിയ ബ്രാന്‍ഡുകളാണ്.

ഇലക്ട്രിക്കല്‍ വീട്ടുപകരണങ്ങള്‍ക്കായുള്ള ഉപഭോക്തൃ ചെലവ് സാധാരണയായി വേനല്‍ക്കാല മാസങ്ങള്‍ക്ക് മുമ്പായി വര്‍ധിക്കുന്നു. ഈ വര്‍ഷത്തെ അകാല മഴയും കാലതാമസം നേരിടുന്ന വേനലും ഡിമാന്‍ഡിനെ ബാധിക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞെങ്കിലും, ഉപഭോക്തൃ ഉപകരണ നിര്‍മ്മാതാക്കള്‍ ശക്തമായ വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ മധ്യ, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെ ചൂട് തരംഗം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

X
Top