അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

2023 മുതലുള്ള ഐപിഒകളില്‍ പകുതിയും ഇഷ്യു വിലയിലും താഴെ

മുംബൈ: ലിസ്റ്റിംഗ്‌ ദിവസം കിട്ടുന്ന നേട്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കണമെന്നില്ലെന്നാണ്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ഐപിഒകളുടെ പ്രകടനം തെളിയിക്കുന്നത്‌. 2023 മുതല്‍ ലിസ്റ്റ്‌ ചെയ്‌ത 500 കോടി രൂപയോ അതിലേറെയോ തുകയുടെ ഓഹരി വില്‍പ്പന ഐപിഒ വഴി നടത്തിയ 155 കമ്പനികളില്‍ 80ഉം (51.7 ശതമാനം) ഇപ്പോള്‍ ഇഷ്യു വിലയേക്കാള്‍ താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

2023 ഡിസംബര്‍ 23ന്‌ ലിസ്റ്റ്‌ ചെയ്‌ത ക്രെഡോ ബ്രാന്റ്‌സ്‌ മാര്‍ക്കറ്റിംഗ്‌ ആണ്‌ ഈ ഐപിഒകളില്‍ ഏറ്റവും ദുര്‍ബലമായ കാഴ്‌ച വെച്ചത്‌. ഈ ഓഹരിയുടെ ഇപ്പോഴത്തെ വില ഇഷ്യു വിലയില്‍ നിന്നും 69.15 ശതമാനം താഴെയാണ്‌.

2024 ഏപ്രില്‍ 30ന്‌ ലിസ്റ്റ്‌ ചെയ്‌ത ജെഎന്‍കെ ഇന്ത്യ 67.4 ശതമാനവും 2023 ജൂലായ്‌ ഏഴിന്‌ ലിസ്റ്റ്‌ ചെയ്‌ത ഐഡിയാഫോര്‍ജ്‌ 65 ശതമാനവും 2023 ജൂലായ്‌ 21ന്‌ ലിസ്റ്റ്‌ ചെയ്‌ത ഉത്‌കര്‍ഷ്‌ സ്‌മോള്‍ ഫിനാന്‍സ്‌ 60 ശതമാനവും ഇടിവാണ്‌ ഇഷ്യു വിലയില്‍ നിന്നും നേരിട്ടത്‌. നിക്ഷേപകരെ ആകര്‍ഷിച്ച ഓല ഇലക്‌ട്രിക്‌ മൊബിലിറ്റി ഉയര്‍ന്ന ലിസ്റ്റിംഗ്‌ നേട്ടം നല്‍കിയതിനു ശേഷം ഇഷ്യു വിലയില്‍ നിന്നും 60.4 ശതമാനം താഴെയാണ്‌ ഇപ്പോള്‍. ഗാന്ധാര്‍ ഓയില്‍ റിഫൈനറി 58.4 ശതമാനം നഷ്‌ടം രേഖപ്പെടുത്തി.

2023 മുതല്‍ ലിസ്റ്റ്‌ ചെയ്‌ത 500 കോടി രൂപയോ അതിലേറെയോ തുകയുടെ ഓഹരി വില്‍പ്പന ഐപിഒ വഴി നടത്തിയ 155 കമ്പനികളില്‍ 80 കമ്പനികള്‍ ഇഷ്യു വിലയില്‍ നിന്നും ശരാശരി 27.5 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 12 ഐപിഒകള്‍ 50 ശതമാനത്തിലേറെയും 33 ഐപിഒകള്‍ 30 ശതമാനത്തിലേറെയും ഇടിഞ്ഞു. ഓഹരികളുടെ അമിതമൂല്യമാണ്‌ ഇടിവിന്‌ കാരണമായത്‌.

ഐപിഒ വിപണിയിലെത്തുന്ന അവസരത്തില്‍ ഓഹരിക്ക്‌ ഉയര്‍ന്ന വില ഈടാക്കുന്ന കമ്പനികള്‍ പിന്നീട്‌ അവയുടെ യഥാര്‍ത്ഥ മൂല്യത്തിലേക്ക്‌ ഇടിയുന്നതാണ്‌ കാണുന്നത്‌.

ഐപിഒയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍ ഉയര്‍ന്ന ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമാണ്‌ നിക്ഷേപകരെ പ്രധാനമായും ആകര്‍ഷിക്കുന്നത്‌. ലിസ്റ്റ്‌ ചെയ്‌തതിനു ശേഷമുള്ള ഒരു വിഭാഗം നിക്ഷേപകര്‍ക്ക്‌ ബാധകമായ ലോക്ക്‌-ഇന്‍-പീരിയഡ്‌ അവസാനിക്കുമ്പോള്‍ പല ഓഹരികളുടെയും വില വിറ്റഴിക്കല്‍ മൂലം കുത്തനെ ഇടിയുന്നതും കാണുന്നുണ്ട്‌.

X
Top